അനുഭവങ്ങളുടെ അഗ്നിയും പേറി ഒരാള്‍
* Posted by sivasankaran on April 27, 2011 at 6:30am
* Send Message View sivasankaran's blog
ശ്രദ്ധിയ്ക്കാറുണ്ട് ഞാന്‍ ഇയാളെ.
ഇയാളുടെ ആശയലോകത്തെ.
വീട്ടുകാലവും നാട്ടുകാലവും വിട്ടകന്നു
മറുകരപറ്റി അഷ്ടിയ്ക്കലയുമ്പോള്‍
ജീവിതത്തിന്റെ അടുപ്പില്‍
വേവിച്ചെടുക്കാനാവുക നമ്മളെത്തന്നെയാണ്.
നമ്മിലെ കുതിപ്പുകളെയും കിതപ്പുകളെയുമാണ്.
കിനാവെട്ടത്തു കരിഞ്ഞുതീരുന്ന
നേരങ്ങളെയാണ്.
ഇനിയും കാത്തിരിയ്ക്കാനാവാത്തവിധം
പറന്നകന്ന പ്രതീക്ഷകളെയാണ് .
സ്വപ്നം വറ്റിത്തീരുംനേരത്ത്
ഉണങ്ങിപ്പൊടിഞ്ഞുള്ള ഒരു മടക്കനേരമുണ്ടാവും,
ഈ ഊഷരജീവികള്‍ക്കെല്ലാം.
ഒന്നിനുമാവാത്തകാലത്ത്
സര്‍വ്വതും മൂടിയടഞ്ഞ ഒരു മിണ്ടാക്കാലം.
ഇതാണ് ഓരോ അക്കരക്കാരനും
ശേഷിച്ചിടുന്ന ബാക്കിപത്രം.
ഒരു ജന്മത്തിന്റെ ചോരയും നീരും
പൊള്ളുന്ന ഭൂമിയില്‍ ഹോമം ചെയ്ത്
പ്രതീക്ഷയുടെ പച്ചപ്പും സ്നേഹവും
കാണാദൂരത്തു സൂക്ഷിച്ച്
തിരിച്ചെത്തുംസമയത്ത്
അവഗണനയുടെയും അവമതിയുടെയും
ഇരകളായി
ദ്രവിച്ചുതീരും
ഈ ഇരുകാലികളില്‍ ഏറെപ്പേരും.
എല്ലാമാവുമെന്ന മോഹത്തില്‍
ഒന്നുമല്ലാതാവുന്നതിന്റെ തുല്യംചാര്‍ത്തല്‍.
അറിയില്ല
എനിയ്ക്കീ കൂട്ടുകാരന്റെ ഹൃദയഭാഷ്യം.
ദീപ്താനുഭവങ്ങളുടെ അകത്തളം
സങ്കീര്‍ണ്ണാവേശങ്ങളില്‍
മുങ്ങിക്കുളിയ്ക്കുമ്പോഴും
കാരുണ്യത്തിന്റെ വേദം സ്ഫുടംചെയ്ത്
ചാലിച്ച് തരുന്ന ഒരു തരം ജന്മം.
ഷംസൂ...
നിങ്ങള്‍ ഏറെ മാറ്റംകൊണ്ടവനാണ്.
മദിച്ചാടുന്ന വിഷക്കാളകള്‍ക്കിടയിലും
തന്റെ സ്ഥായിവിശേഷം കൊണ്ട്
തുള്ളിച്ചാടുന്ന പുള്ളിമാന്‍ കിടാവിനെപ്പോലെ
ഏതു രാവുരുക്കത്തിലും
മതിമറക്കാതെ
മന്ദസ്മിതംതൂവി
കനിവ് തീര്‍ക്കുന്ന മാനവികത
താങ്കള്‍ക്കുണ്ട്.
നല്ല ചിന്ത.. സഹോദരസ്നേഹം..വായനാനുഭവം...
ആരെയും
വേദനിപ്പിയ്ക്കാനറിയാത്ത മനസ്സ്..
നാട്ടുമണം കൊണ്ട് തുടുത്ത നന്മ...
എല്ലാം ബോധിച്ചെടുത്തിരിയ്ക്കുന്നു, ഞാന്‍.
പ്രിയ സഹോദരാ...
"അലിവുള്ളൊ
രുള്ളുള്ളൊരാള്‍ക്ക്
നിത്യവും
അമരത്വജാതക
ക്കുറിയെന്നറിയുക.....!"
---------------------------------------------------
*ഷംസുദ്ദീന് പെരുംബട്ട എന്ന സുഹൃത്ത്.
( ഇത് മലയാളികളൂടെ സോഷ്യൽ സൈറ്റായ കൂട്ടത്തിൽ ചിന്തകനും കഥാക്ര്തുമായ ശ്രീ ശിവ ശങ്കരൻ സാർ എഴുതിയതാണു.)
ജനപ്രിയ പോസ്റ്റുകള്‍
-
ആ ധുനിക ജീവിതം തിരക്ക് പിടിച്ചതാണു ആർക്കും ഒന്നിനും സമയമില്ല, തിരക്കോട് തിരക്ക തന്നെ, ഉണ്ണാനും, ഉടുക്കുവാനും, ഉറ...
-
നമ്മുടെ നാട്ടില്‍ ഒരു വീട്ടമ്മ ആരുടെയൊക്കെ പണികള്‍ ചെയ്യും? # വീട്ടില്‍ നാലാളുണ്ടെങ്കില്‍ നാല്പത് ഇഷ്ടങ്ങള്‍. എല്ലാം ഉണ്ട...
-
ഇത് കഥയല്ല, അനുഭവമാണ്...... വർഷങ്ങൾക്ക് മുംബ് സൌദി അറേബ്യയിലുണ്ടായ ഒരു ആക്സിഡന്റിന്റെ ഓർമ്മയിലേക്ക് നിങ്ങളെ ഞാൻ കൊണ്ട് പോകുന്നു,...
-
അനുഭവങ്ങളുടെ അഗ്നിയും പേറി ഒരാള്‍ * Posted by sivasankaran on April 27, 2011 at 6:30am * Send Message View sivasankaran's blog ...
-
സ്ത്രീധനം കുറവായതിന്റെ പേരിൽ സ്ത്രീകൾ ഭർത്താവിന്റേയും കുടുംബത്തിന്റേയും പീഡനങ്ങൾക്കിരയാകുന്നതും അവസാനം ആത്മഹത്യയിലേക...
-
ആദ്യ രാത്രി ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ...
-
പ ലിശയുടെ നീരാളിപ്പിടിത്തത്തിൽ ഏറെ കഷ്ട്ടതകൾ അനുഭവിക്കുന്നത് മലയാളികളായ പ്രവാസികളും,തമിഴ് നാട് സ്വദേശികളുമാണെന്നാണു കണക്...
-
ചില മത വിഭാഗത്തിന്റെ സ്കൂളുകളിലും ചില സ്വകാര്യ ടി വി ചാനലുകളിലും മുസ്ലിം സമൂഹത്തേയും ഇസ്ലാമിക മത - ആചാരങ്ങളെ താറടിക്കാൻ കരു...
-
എല്ലാ കൂട്ടുകാർക്കും സ്വാഗതം,, പ്രിയപ്പെട്ടവരെ, എന്തിനാണ് നാം അന്യോന്യം വെറുക്കുന്നത്, സംശയിക്കുന്നത്? അതുകൊണ്ട് എന്തു നേടാനാ? നമുക്ക...
-
എ ത്രകാലം നമ്മൾ തുറന്ന വാതിലിൽ മുട്ടി വിളിച്ചു എപ്പോൾ തുറക്കുമെന്ന് അന്യരോട് ചോദിക്കും?? ഈശ്വരൻ (അല്ലാഹ്) തന്റെയുള്ളിലാണുല്ലത്, ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ആരെങ്കിലും കഥയോ കവിതയോ എഴുതിയാൽ അതു വയിച്ച് അഭിപ്രായം എഴുതുക എന്റെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു അത്രമാത്രം ഞാൻ എഴുത്തും വായനയും അതിലുപരി എഴുതുന്നവരേയും ഇഷ്ട്ടപ്പെടുന്നു,കംന്റിൽ കൂടിയും എഴുത്തിൽ കൂടിയും എന്നെ മനസ്സിലാക്കിയ ഈ വലിയ മനസ്സിന്റെ ഉടമയായ ശ്രീ ശിവ ശങ്കരൻ സാർ കൂട്ടത്തിൽ പലരേയും പറ്റി എഴുതിയിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഞാൻ പോലും അറിയാതെ എന്റെ സുഹർത്ത് വഴിയായിരുന്നു എന്നെ പറ്റിയുള്ള ഈ കവിത എനിക്ക് കിട്ടിയത്, നന്ദിയെന്ന മൂന്നക്ഷരം കൊണ്ട് തീരുന്നതല്ല ശ്രീ ശിവ ശങ്കരൻ സാറിനോടുള്ള കടപ്പാടു
ഗുഡ്, ഞാൻ അറിയുന്ന ശംസുക്ക ഇങ്ങനെ ഒരാളായിരുന്നു, മനസു നിറയെ സ്നേഹവും, തികഞ്ഞ വ്യക്തിത്വവും ഞാൻ നിങ്ങളിൽ ദർശിച്ചിട്ടുണ്ട്. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല വ്യക്തിത്വങ്ങളിൽ ഒന്നാണ് എനിക്ക് ശംസുക്ക.
മറുപടിഇല്ലാതാക്കൂകുടുല ബുദ്ദികളുടെ നാരദപ്പണി ചിലരെ ചീത്തയാക്കാം. ഇക്കാ സൂക്ഷിക്കുക, ചാരിയാൽ ചാരിയത് മണക്കും.
പുറമേ കാണുന്ന കളി ചിരികളും നർമ്മ സംഭാഷണങ്ങളുമല്ല, മനസിന്റെ അകത്തളത്തിന്റെ ഭംഗിയാണ് മനുഷ്യത്വത്തിന്റെ പ്രതീകം. ആ വ്യക്തിത്വം ആരുടെയും ഗൂഡ തന്ത്രങ്ങളിൽ തകരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നന്ദിയുണ്ട് പ്രിയ സുഹർത്ത് ഗഫൂർ സാഹിബെ
മറുപടിഇല്ലാതാക്കൂപ്രിയ സഹോദരാ...
മറുപടിഇല്ലാതാക്കൂ"അലിവുള്ളൊ
രുള്ളുള്ളൊരാള്‍ക്ക്
നിത്യവും
അമരത്വജാതക
ക്കുറിയെന്നറിയുക.....!"
ഇതാണ് എനിക്കും പറയാനുള്ളത് ഇക്കാ , ഇക്കാടെ കമ്മന്റ്വായിച്ചാല് ഇങ്ങിനെമാത്രേ തോന്നൂ..,സന്തോഷമായി.ഞാനിപ്പോള്‍ ഖത്തറില്‍ ഉപ്പാടെ അടുത്തുണ്ട് ,വക്കഷന് വന്നതനാണ് ,ഇക്ക എവിടെയാണ്?
വായിച്ചതിന്നും അഭിപ്രായം രേഖപ്പെടുത്തിയതിന്നും നന്ദിയുണ്ട് നേന മോളേ,
മറുപടിഇല്ലാതാക്കൂഞാനിപ്പോൽ ദുബായിൽ, മോളൂടെ എല്ലാ രചനകളും ഞാൻ വയിച്ചിരുന്നു, എഴുത്ത് തുടരുക,
എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടേ,
ശംസുക്ക , ഫോണ്ട് എന്തോ പ്രശ്നമുണ്ട്. വായിക്കാന്‍ പറ്റുന്നില്ല
മറുപടിഇല്ലാതാക്കൂകൂട്ടത്തിലെ ബ്ലോഗിൽ പോയി നോക്കിയാൽ ഒന്നും പ്രോബ്ലമുള്ളതായി കാണുന്നില്ലല്ലൊ ഇസ് ഹാഖ് ബായി,
മറുപടിഇല്ലാതാക്കൂകണ്ണോടിച്ചതിന്ന് നന്ദിയുണ്ടെട്ടോ
നമ്മെ തിരിച്ചറിയേണ്ടത് മറ്റുള്ളവരാണ്.. അവിടെയാണ് നമ്മിലുള്ള നന്മ എന്തെന്ന് നാം കണ്ടെത്തുക.... ആശംസകള്‍..
മറുപടിഇല്ലാതാക്കൂഒരു പ്രവാസിയുടെ കത്തുന്ന ചിന്തകള്‍ ആയ്യിട്ടാണ് എനിക്ക് ഇത് തോന്നുന്നത് എല്ലാം യാതാത്യങ്ങള് ആന്നു
മറുപടിഇല്ലാതാക്കൂതീർച്ചയായും ശരിയാണു, ഇതിലേക്ക് കണ്ണോടിച്ചതിന്നു ഉമ്മു അമ്മാർക്കും, കൊംബനും നന്ദി അറിയിക്കുന്നു
മറുപടിഇല്ലാതാക്കൂനാടും വീടും മനസ്സില്‍ ആവാഹിച്ചു കൊണ്ടു നടക്കുന്നവര്‍..പ്രവാസികള്‍..!!
മറുപടിഇല്ലാതാക്കൂപലപ്പോഴും നമ്മളെ നാമറിയുന്നത് വൈകിയാണ്..!
ആശംസകള്‍...!!