ജനപ്രിയ പോസ്റ്റുകള്‍‌

2011 മാർച്ച് 8, ചൊവ്വാഴ്ച

ഈശ്വര (അല്ലാഹു )നെ കണ്ടെത്താം


  ത്രകാലം നമ്മൾ  തുറന്ന  വാതിലിൽ  മുട്ടി  വിളിച്ചു എപ്പോൾ  തുറക്കുമെന്ന്  അന്യരോട് ചോദിക്കും??
ഈശ്വരൻ (അല്ലാഹ്) തന്റെയുള്ളിലാണുല്ലത്, എന്നുവെച്ചാൽ ഹ്യദയത്തിലാണു ഈശ്വരൻ  കുടികൊള്ളുന്നത് എന്ന് അർത്ഥം. തന്റെ  ഹ്യദയത്തിൽ  ഇരിക്കുന്ന  ഈശ്വരനെ അവിടെ മാത്രം  തിരയാതെ  പ്രപഞ്ചത്തിൽ  തേടുന്നു. ആകാശത്തും, മലമുകളിലും,ദേവാലയത്തിലും, വേദപാoശാലകളിലും, വിശുദ്ധഗ്രന്ഥങ്ങളിലും  ഈശ്വരനെ  തേടിയലയുന്നു. ജ്ഞാനികളോട്  ചോദിക്കും, എവിടെയാണിശ്വരൻ?.  അദ്ധേഹത്തെ  കാണിച്ചു തരാൻ  പറ്റുമോ?. ആരെന്തു  പറഞ്ഞീട്ടും  കാര്യമില്ല, ഈശ്വരനെ കണ്ടെത്താൻ  അൽ‌പം ബുദ്ധിമുട്ടുണ്ട്  അതിനുള്ള  വഴിയും  നമ്മളിലുണ്ട്,ആ വഴിയിലൂടെ  പൊയാലെ നമ്മുക്ക്  ഈശ്വരനെ കാണാൻ  പറ്റൂ, അല്ലാതെ  അവിടെയും ഇവിടേയും തിരഞ്ഞു സമയം  കളഞ്ഞിട്ടെന്തു  ഫലം?. ഹ്യദയത്തിന്റെ  വാതിൽ  തുറന്നു  തന്നെയാണു  കിടക്കുന്നത്, എന്നാൽ  നമ്മുടെ  അറിവില്ലായ്മമൂലം  വാതിൽ  ഒന്നു  തുറന്നു തരുമോ എന്നു  പറഞ്ഞു  നിലവിളിക്കുന്നു.  പരിശുദ്ധനായിക്കൊണ്ട്  തന്റെ ഹ്യദയത്തിലേക്ക് നോക്കിയാൽ ഈശ്വരനെ  കാണാൻ  സാധിക്കും  എന്ന് ആചാര്യൻ ഉപദേശിച്ചാലും  വിശ്വസിക്കാതെ എനിക്ക് ഈശ്വരനെ  കാണിച്ചു  തരൂ,  അല്ലെങ്കിൽ ഞാൻ ഈശ്വരൻ  ഉണ്ടെന്ന് വിശ്വസിക്കാതെ  യുക്തിവാദിയായി തീരും എന്ന് ഭീഷണി  മുഴക്കി നടക്കുന്നവരോടൊന്നു മാത്രമെ  പറയാനുള്ളു, ആദ്യം  നിന്നെ  സ്യഷ്ട്ടിച്ചത്  ആരെന്ന്  മനസ്സിലാക്കുക, പിന്നെ  നിന്റെ ഹ്യദയം ശുദ്ധീകരിക്കുക, അപ്പോൾ  അറിയാം,..
                                                                 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ