ജനപ്രിയ പോസ്റ്റുകള്‍‌

2011 മാർച്ച് 17, വ്യാഴാഴ്‌ച

നാം എന്തിനു വെറുക്കുന്നു സഹോദരാ.??

എല്ലാ കൂട്ടുകാർക്കും സ്വാഗതം,, പ്രിയപ്പെട്ടവരെ, എന്തിനാണ് നാം അന്യോന്യം വെറുക്കുന്നത്, സംശയിക്കുന്നത്? അതുകൊണ്ട് എന്തു നേടാനാ? നമുക്ക് പൊതുവായി പട്ടിണിയുണ്ട്, രോഗങ്ങളുണ്ട്, ദാരിദ്ര്യമുണ്ട്, അജ്ഞതയുണ്ട്, അന്ധവിശ്വാസങ്ങളുണ്ട്, അനാചാരങ്ങളുണ്ട്, അനീതികളുണ്ട്, അവയെ നാം ഒരുമിച്ചുനിന്ന് നേരിടുകയല്ലേ ബുദ്ധി? നാം തമ്മിലുള്ള വ്യത്യാസങ്ങള്‍ നേരിയവയാണ്. ഒരുപക്ഷേ, ആരാധനാരീതികളിലും അതുപോലെ മറ്റുചില ചെറിയ കാര്യങ്ങളിലും. പക്ഷേ, നാം തമ്മിലുള്ള സമാനതയുടെ മേഖലകള്‍ അതിലും എത്രയോ വിപുലവും വലുതുമല്ലേ?...

2011 മാർച്ച് 8, ചൊവ്വാഴ്ച

ഈ കണ്ണുനീർ കാണാതിരിക്കരുത്..


                      ഈയിടെ അകാരണമായി ഒരു പകൽ മുഴുവൻ ദുബൈ ജയിലിൽ  കഴിയേണ്ടിവന്നപ്പോൾ  എന്റെ സുഹ്ര്ത്തിനുണ്ടായ  ഒരനുഭവമാണീ കുറിപ്പിന്റെ  ഉദ്ധേശം,
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷാ ഭാണ്ടവും പേറി  ജീവിതത്തിന്റെ പച്ചപ്പും തേടി  സഹചര്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി  മണലാരണ്യത്തിൽ  വിയർപ്പൊഴുക്കുന്ന്തിനിടയിൽ  ചെയ്യാത്ത കുറ്റത്തിന്ന് ശിക്ഷ ഏറ്റുവാങ്ങീ  അഴികൾക്കുള്ളീലകപ്പെടുംബോഴുണ്ടാവുന്ന  മാനസികാവസ്ഥ അനുഭവിച്ചറിഞ്ഞൂ കൊണ്ടായിരിക്കാം പലരും നിറഞ്ഞ സ്നേഹ പരിചരണത്തോടെയുള്ള സ്വാന്തന വാക്കുകളുമായാണു  സുഹ്ര്ത്തിനെ അവർ എതിരേറ്റത്, പരിചയപ്പെടലുകൾക്കിടയിൽ ചെയ്ത തെറ്റെന്തന്നറിയാതെ സ്പോൺസർമാരുൾപ്പെടെ  പലരുടേയും വഞ്ചനക്ക് വിധേയരായി മാസങ്ങളും  വർഷങ്ങളുമായി  തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടാൻ  കഴിയാത്തതിന്റെ  അഴികൾക്കുള്ളിലകപ്പെട്ട  ഇന്ത്യക്കാരും ബംഗളാദേശികളും  പാക്കിസ്ത്താൻ കാരുമടക്കം  നൂറിലധികം  തടവുകാരുടെ  അവസ്ഥക്ക്  ചെവി  കൊടുത്തപ്പോൾ  കണ്ണുകൾ ഈറണിഞ്ഞത്‍ായി സുഹ്ര്ത് ഊർമ്മപ്പെടുത്തി,                          
കൂട്ടത്തിൽ മലയാളികളുടെ  പ്രാതിനിധ്യക്കുറവ്  ചർച്ചക്ക്  വന്നപ്പോൾ  ആന്ധ്രക്കാരനായ “മുഹമ്മദി“ന്റെ  ദയനീയ വാക്കുകളിലായിരുന്നു എന്റെ  സുഹ്ര്ത്തിന്റെ ശ്രദ്ധ മുഴുവനും. മുഹമ്മദ് പറയുന്ന വാക്കുകൾ വിവരിക്കുംബോഴാണു നമ്മുടെ  മലയാളികളുടെ  കൂട്ടായ്മ   മറ്റുള്ള ദേശക്കാരിൽ     ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്  എന്നറിയാൻ സാധിക്കുന്നത്,
മുഹമ്മദിന്റെ വാക്കുകളിലേക്ക്  “ മലയാളികളും ഇഷ്ട്ടം പോലെ ഇവിടെ വരുന്നുണ്ട്.പക്ഷേ.... അവരെ സഹായിക്കാൻ ഇവിടെ അവരുടെ ആളുകളും  സംഘടനകളുമുണ്ട്”...... വാക്കുകൾ  പൂർത്തിയാക്കുന്നതിന്നു മുംബ്  ആ യുവാവിന്റെ മുഖത്തു ചാലിട്ടൊഴുക്കുന്ന കണ്ണുനീർ  ഒരു  വലിയ  കുടുംബത്തിന്റെ  മുഴുവൻ  പ്രാരാബ്ധങ്ങളൂടേയും ചൂട് ഉണ്ടായതായി  സുഹ്രത്തിന്റെ  വിവരണത്തിൽ  തന്നെ  മനസ്സിലാക്കാൻ  എനിക്ക്  കഴിഞ്ഞു.
ഇവിടെ മലയാളി സംഘടനകളും  കൂട്ടായ്മകളും  ബാധ്യതാ  നിർവഹണത്തിൽ  കാണിക്കുന്ന  ത്യാഗസന്നദ്ധത  ഏറെ പ്രോത്സാഹനാജനകമാണു.  എന്നിരുന്നാലും  നിസ്സഹായരായിപ്പോകുന്ന സഹോദരങ്ങൾക്ക്    സഹായ ഹസ്തം നീട്ടുകയെന്ന മാനുഷികത്വം  പ്രതിഫലിക്കുന്നിടത്ത്  പരമാവധി  ഭാഷയുടെയും  ദേശത്തിന്റേയും  അതിർവരംബുകൾക്കപ്പുറത്തേക്ക്  കൂടി മലയാളി  സംഘടന(ചില)കൾക്ക് കഴിൺജിരുന്നെങ്കിൽ   സ്വയം  ശപിച്ചും  ത്യജിച്ചും  വെളിച്ചം  കാണാതെ കഴിയുന്ന  നിരപരാധികളായ  അനേകം  ഹതഭാഗ്യരുടെ കിഅണ്ണീരിനു കൂടി അറുതി വരുത്താൻ  കഴിയുമെന്ന് തീർച്ചയാൺ

തൊഴിലാളി ചൂഷണത്തിന്ന് അറുതി വേണം


ദുബൈ: ഭരണകൂടം  തൊഴിലാളികൾക്കനുകൂലമായ  നിയമങ്ങൾ  നടപ്പിൽ  വരുത്തുന്നുണ്ടെങ്കിലും  ചി  സ്വകാര്യ  കംബനികൾ അതു  അറിയാത്ത മട്ടിൽ മനപ്പൂർവ്വം  തൊഴിലാളികളെ  ചൂഷണം  ചെയ്യുകയാണു  8 മണിക്കൂറിന്റെ സ്ഥാനത്ത്  12ഉം 14ഉം മണിക്കൂറോളം  ജോലി ചെയ്യിച്ച് ക്യ്യത്യമായി  ശംബളം  കൊടുക്കാതേയും  വെള്ളിയാഴ്ചകളിൽ  പകുതി  ലീവ്  കൊടുത്തും  ബുദ്ധിമുട്ടിക്കുകയാണു ചെയ്യുന്നത്.   ഇവിടത്തെ   നിയമങ്ങൾ കുറച്ചൊക്കെ  മിക്ക  തൊഴിലാളികൾക്കറിയാമെങ്കിലും  ജോലി  നഷ്ടപ്പെടുമെന്ന ഭയത്താൽ   ഒന്നും  മിണ്ടാറില്ല     ഉള്ളതൊക്കെ  വിറ്റു വീടു  സ്ഥലവും  പണയത്തിലാക്കി  കല്യാണപ്രായം കഴിഞ്ഞു  നിൽക്കുന്ന  പെങ്ങളെ  വിവാഹം  ചൈതയക്കനും  കടം  വീട്ടാനും   വേണ്ടി  പ്രവാസികളായ  തൊഴിലാളികൾ   എല്ലാ പ്രയാസങ്ങളും  ബുദ്ധിമുട്ടുകളും  സഹിക്കുകയാൺ.  ചില  കംബനികൾ  തൊഴിലാളികൾക്ക്  രണ്ടും  മൂന്നും  വർഷം ജോലി ചെയ്തു  നാട്ടിൽ  പോകുംബോൾ   ടിക്കറ്റോ  ലീവ് സാലറിയോ   മറ്റു  അനുകൂല്യങ്ങളോ ഒന്നും  തന്നെ  നൽകുന്നില്ല.  എഗ്രിമെന്റ്  പുതുക്കുംബോൾ  എല്ല  അനുകൂല്യങ്ങളൂം  കിട്ടി  ബോധിച്ചു  എന്നെഴുതിക്കൊടുക്കുന്ന  കടലാസ്   ഒന്നു  വായിച്ചു നോക്കാനുള്ള   സാവകാശം  പോലും  കൊടുക്കാതെ  പാവം  തൊഴിലാളികൾ  മനസ്സില്ലാമനസ്സോടെ  ഒപ്പിടുന്നു.  അതോടെ  ദുരിതങ്ങൾക്ക്  ആക്കം  കൂടുന്നു.
കംബനി മുതലാളിമാരെ പോലെ  തന്നെ ചില  മാനേജർമാർക്കും കണ്ണിൽ  ചൊരയില്ലാത്ത  സമീപനമാണു  തൊഴിലാളികളോറ്റുള്ളത്.
                                                           

ശിരോ വസ്ത്രവും പർദയും വിശ്വാസത്തിന്റെ ഭാഗം




 ചില മത വിഭാഗത്തിന്റെ സ്കൂളുകളിലും   ചില  സ്വകാര്യ   ടി വി  ചാനലുകളിലും  മുസ്ലിം  സമൂഹത്തേയും  ഇസ്ലാമിക  മത - ആചാരങ്ങളെ  താറടിക്കാൻ  കരുതിക്കൂട്ടി ഏതാനും ചിലർ  രംഗത്ത് വരുന്നത്  കാണുംബോൾ  ഇത്  മതേതര  ഇന്ത്യയാണോ  എന്നു പോലും  സംശയിക്കേണ്ടീ വരുന്നു.



 കേരളത്തിലെ ഒരു  സ്വകാര്യ ഹയർ സെക്കന്ററി സ്കൂളിൽ പറിക്കുന്ന  ഒരു മുസ്ലിം  വിദ്യാർഥിനി ഫുൾ കൈ ടോപ്പും  ശിരോവസ്ത്രവും  അണിഞ്ഞതിന്റെ പേരിൽ  സ്കൂൾ  അധിക്ര്തർ  ആ  കുട്ടിയെ  പുറത്താക്കിയതിന്നു  പിന്നാലെയാണു   ഒരു സ്വകാര്യ  ടി വി  ചാനലിൽ  മുസ്ലിം സ്ത്രീകളേയും  അമുസ്ലിം സ്ത്രീകളേയും  മുസ്ലിം  നാമധാരികളേയും    പങ്കെടുപ്പിച്ചു കൊണ്ട്   പർദ എന്ന വിഷയമവതരിപ്പിക്കാനും അതിനെ  പരാമർശിക്കാനും  പരിഹാസരൂപത്തിൽ   ചർച്ചകൾ  നാലു  എപ്പിസോഡായി മുന്നോട്ട്  കൊണ്ട്  പോകാനും അവതാരക  സമയം  കണ്ടെത്തിയത്.    ആനുകാലിക  വിഷയങ്ങൾ  ഒരു പാടൂണ്ടേങ്കിലും    മുസ്ലിം സ്ത്രീകളുടെ   വിശ്വാസത്തിന്റെ  ഭാഗമായ  പർദയെപറ്റി  ചർച്ച  ചെയ്യാൻ വേണ്ടിമാത്രം  ഇത്തരം ഒരു  വേദി ഉണ്ടാക്കിയതിന്റെ  പിന്നിലെ  രഹസ്യം  ആർക്കും  അറിയുന്നതാണു.  ബാബരി പള്ളി പൊളിച്ചതിന്നു  ശേഷമാണു   മുസ്ലിം  സ്ത്രീകൽ  പർദ  ധരിക്കാൻ  തുടങ്ങിയതെന്നാണു  അവതാരകയുടെ  പുതിയ   കണ്ടെത്തൽ,  ഇസ്ലാമിനെ  കുറിച്ചുള്ള  അറിവില്ലായ്മയാണിതിനൊക്കെ   കാരണം, പർദയെ കുറിച്ചുള്ള  പരാമർശങ്ങൾ   തെറ്റോ   ശരിയോ   എന്നു  പറഞ്ഞൂ കൊടുക്കുന്നവർക്ക് (മുസ്ലിം സ്ത്രീകൾക്ക്) അവതാരക   അനുവദിച്ച  സമയം   കേവലം  മിനുറ്റ് മാത്രം,  ആക്ഷേപ രൂപത്തിലും  പരിഹാസ രൂപത്തിലും   സംസാരിക്കുന്നവർക്ക് പ്രത്യേകിച്ചു  മുസ്ലിം  നാമധാരികൾക്ക് അനുവദിക്കപ്പെട്ട  സമയമോ യഥേഷ്ട്ടം ,    പാശ്ചാത്യ സംസ്കാരം   കടമെടുത്ത   ഏതാനും  മുസ്ലിം  നാമധാരികൾക്ക്  വേണ്ടീയാണു   ഇത്തരം   വേദികൾ ഉപകാരം  ചെയ്യുന്നത്.  
            അവരവരുടെ   മതാചാരങ്ങൾക്കനുസരിച്ച്   ജീവിക്കാൻ  സ്വാതന്ത്യമുള്ള  നമ്മുടെ  ഭാരതത്തിൽ    ഇത്തരം  പരാമർശങ്ങൾക്ക്   ഒന്നേ  പറയാനുള്ളൂ ,!  നിങ്ങൾ   വിശ്വാസത്തിന്റെ   ജീവിക്കുന്ന  ദ്ര്ഷ്ട്ടാന്തങ്ങളാവുക,    അപ്പോൾ  ഇത്തരക്കാർ  പിൻ വാങ്ങീക്കൊള്ളൂം.,   നമ്മുടെ  സംസ്കാരം    പണയപ്പെടുത്താതിരിക്കുക

"ഹുണ്ടി "എന്ന അടവ് നയം


           ലിശയുടെ  നീരാളിപ്പിടിത്തത്തിൽ   ഏറെ  കഷ്ട്ടതകൾ  അനുഭവിക്കുന്നത് മലയാളികളായ പ്രവാസികളും,തമിഴ് നാട് സ്വദേശികളുമാണെന്നാണു  കണക്ക്.,  കൊള്ളപലിശക്ക്  പണം  വാങ്ങി  കുടുംബം   പോറ്റാനും  കല്യാണപ്രായം  കഴിഞ്ഞ് പുരനിറഞ്ഞൂ നിൽക്കുന്ന സഹോദരിയെ  കെട്ടിച്ചയക്കാനും   ഒരു  നിവർത്തിയുമില്ലാതെ  വരുംബോഴാണു  ഗൽഫ് സ്വപ്നമെന്ന മോഹം പൂവണിയിക്കുന്നത്,  പലിശക്ക്  പണം വാങ്ങീ   ലക്ഷങ്ങാളോളം  ഏജന്റിനു  കൊടുത്ത്  ഇവിടെ  എത്തുംബോഴാണു  ഗൾഫെന്ന  അക്കരപച്ചയെ പറ്റി  ഏറെ പേരും  മനസ്സിലാകുന്നത്.   ഈ മണലാരണ്യത്തിലെത്തിയാൽ   എല്ലാ ആഗ്രഹങ്ങളൂം  പൂവണിയുമെന്ന  പ്രതിക്ഷയോടെ ഇവിടെ  എത്തി  കുറഞ്ഞ ശംബളത്തിൽ   ജോല  ചെയ്യുന്നവർക്ക്  റൂം വാടക,  മെസ്സ് എന്നിയിനത്തിൽ കഴിച്ചു   ബാക്കി വരുന്ന  തുക  നാട്ടിലയക്കാൻ തികയാതെ   വബോഴാണു   ഇവിടത്തെ   അടവ് “ ഹുണ്ടീ “  എന്നവരുടെ  കെണിയിൽ  അകപ്പെടുന്നത്,  ഇതിനായി  പാവം  പ്രവാസികളെ  പിഴിയാനായി   ഏതാനും  മലയാളികൾ  തന്നെ  ഉണ്ടെന്നതും പറയാതിരിക്കാൻ വയ്യ.   മാസ  ഗഡുക്കളായി   ഹുണ്ടി   വഴിയായി  നാട്ടിലേക്ക്  പണം  അയക്കുംബോൾ    അതിന്റെ ഗഡു മാസത്തിൽ  കൊടുത്തു  തീർക്കാൻ  കഴിയാതെ  വരുംബോഴാണു  ഗ്രഹാ തുരത്വം  മനസ്സിൽ  വെച്ചു കൊണ്ട്   കുടുംബത്തെ വിട്ട്   അകന്നു  നിന്ന്  കൊണ്ട്  വർഷങ്ങളോളം  നാട്ടിൽ  പോകാൻ  കഴിയാതെ  ഇവിടെ  നിൽക്കേണ്ടീ   വരുന്നത്.  അങ്ങിനെ    പ്രവാസികളീൽ   ഏറിയവരും  മാനസികമായും  ശാരീരികമായും   തകർന്ന്  പോകുന്നു.   അടവ് “ ഹുണ്ടീ”യിൽ  പതിനായിരക്കണക്കിനു   ദിർഹം   മാസവരുമാനമുണ്ടാക്കുന്ന  പലിശ കൊതിയന്മാർ  ഗൽഫ്   നാടുകളിൽ  വർദ്ധിച്ചു   വരുകയാണു.   പാവപ്പെട്ട  പ്രവാസികളിലെ  കുറഞ്ഞ  വരുമാനക്കാരുടെ   അദ്ധ്വാനത്തിന്റെ   പകുതി    ഭാഗവും  പിഴിഞ്ഞെടുക്കുന്ന  കൊള്ളപ്പലിശക്കാർ   സംബാദിക്കുന്നത്  മുഴുവനും  അനർഹമായിത്തന്നെ യെന്നവർ  മനസ്സിലാക്കിയിരുന്നെങ്കിൽ.......
                              

ആധുനിക ജീവിതം തിരക്ക് പിടിച്ചതാണോ,,,,,,,,,?

                 ധുനിക  ജീവിതം  തിരക്ക്  പിടിച്ചതാണു   ആർക്കും  ഒന്നിനും  സമയമില്ല,  തിരക്കോട്  തിരക്ക തന്നെ, ഉണ്ണാനും, ഉടുക്കുവാനും, ഉറങ്ങൂവാനും സമയമില്ല, ജോലി ചെയ്യുംബോൾ  എങ്ങീനെയെങ്കിലും വേഗം  ചെയ്ത്  തീർക്കാനുള്ള വ്യഗ്രതയാണു. അതു  ആസ്വദിക്കാൻ  സമയമില്ല. വല്ലതും  പറിക്കാൻ  പോയാലോ അതു എത്രയും  വേഗം  പറിച്ചു തന്റെ  ജോലിയിൽ  പകർ,ത്താനുള്ള   അഭിനിവേശം.  മറ്റുള്ളവരുടെ  ആഹ്ലാദങ്ങളീൽ  പങ്കെടുക്കാനുള്ള സമയവും  ഇല്ല. ദേവാലയങ്ങളിലോ,  ഷോപ്പിങ്ങീനോ, പോയാൽ  ട്രാഫിക്ക് ജാമിനെ പറ്റി വ്യാകുലപ്പെടും

ഈശ്വര (അല്ലാഹു )നെ കണ്ടെത്താം


  ത്രകാലം നമ്മൾ  തുറന്ന  വാതിലിൽ  മുട്ടി  വിളിച്ചു എപ്പോൾ  തുറക്കുമെന്ന്  അന്യരോട് ചോദിക്കും??
ഈശ്വരൻ (അല്ലാഹ്) തന്റെയുള്ളിലാണുല്ലത്, എന്നുവെച്ചാൽ ഹ്യദയത്തിലാണു ഈശ്വരൻ  കുടികൊള്ളുന്നത് എന്ന് അർത്ഥം. തന്റെ  ഹ്യദയത്തിൽ  ഇരിക്കുന്ന  ഈശ്വരനെ അവിടെ മാത്രം  തിരയാതെ  പ്രപഞ്ചത്തിൽ  തേടുന്നു. ആകാശത്തും, മലമുകളിലും,ദേവാലയത്തിലും, വേദപാoശാലകളിലും, വിശുദ്ധഗ്രന്ഥങ്ങളിലും  ഈശ്വരനെ  തേടിയലയുന്നു. ജ്ഞാനികളോട്  ചോദിക്കും, എവിടെയാണിശ്വരൻ?.  അദ്ധേഹത്തെ  കാണിച്ചു തരാൻ  പറ്റുമോ?. ആരെന്തു  പറഞ്ഞീട്ടും  കാര്യമില്ല, ഈശ്വരനെ കണ്ടെത്താൻ  അൽ‌പം ബുദ്ധിമുട്ടുണ്ട്  അതിനുള്ള  വഴിയും  നമ്മളിലുണ്ട്,ആ വഴിയിലൂടെ  പൊയാലെ നമ്മുക്ക്  ഈശ്വരനെ കാണാൻ  പറ്റൂ, അല്ലാതെ  അവിടെയും ഇവിടേയും തിരഞ്ഞു സമയം  കളഞ്ഞിട്ടെന്തു  ഫലം?. ഹ്യദയത്തിന്റെ  വാതിൽ  തുറന്നു  തന്നെയാണു  കിടക്കുന്നത്, എന്നാൽ  നമ്മുടെ  അറിവില്ലായ്മമൂലം  വാതിൽ  ഒന്നു  തുറന്നു തരുമോ എന്നു  പറഞ്ഞു  നിലവിളിക്കുന്നു.  പരിശുദ്ധനായിക്കൊണ്ട്  തന്റെ ഹ്യദയത്തിലേക്ക് നോക്കിയാൽ ഈശ്വരനെ  കാണാൻ  സാധിക്കും  എന്ന് ആചാര്യൻ ഉപദേശിച്ചാലും  വിശ്വസിക്കാതെ എനിക്ക് ഈശ്വരനെ  കാണിച്ചു  തരൂ,  അല്ലെങ്കിൽ ഞാൻ ഈശ്വരൻ  ഉണ്ടെന്ന് വിശ്വസിക്കാതെ  യുക്തിവാദിയായി തീരും എന്ന് ഭീഷണി  മുഴക്കി നടക്കുന്നവരോടൊന്നു മാത്രമെ  പറയാനുള്ളു, ആദ്യം  നിന്നെ  സ്യഷ്ട്ടിച്ചത്  ആരെന്ന്  മനസ്സിലാക്കുക, പിന്നെ  നിന്റെ ഹ്യദയം ശുദ്ധീകരിക്കുക, അപ്പോൾ  അറിയാം,..
                                                                 

ഒരു പുതു ജീവൻ നൽകിക്കൂടെ???


               സ്ത്രീധനം  കുറവായതിന്റെ  പേരിൽ  സ്ത്രീകൾ   ഭർത്താവിന്റേയും  കുടുംബത്തിന്റേയും പീഡനങ്ങൾക്കിരയാകുന്നതും  അവസാനം  ആത്മഹത്യയിലേക്ക് വരെ   എത്തിപ്പെടുന്നതും  കേരളത്തിൽ   ഒരു തുടർക്കഥയായി  മാറൂന്നു,      ഉറപ്പിച്ച  സ്ത്രീധനം   മുഴുവനും  കൊടുത്തു  തീർക്കാനാവാതെ  വരുംബോൾ  കല്യാണം  കഴിഞ്ഞ്  മാസങ്ങൾ   തികയുന്നതിന്ന്  മുംബേ  ഭർത്താവിന്റേയും  വീട്ടുകാരുടേയും  കുത്തു വാക്കുകളും  പീഡനങ്ങളും  സഹിച്ച്  മാനസികമായും   ശാരീരികമായും  തകർന്ന്  സ്വന്തം  വീട്ടിലേക്ക്  തിരിച്ച്  പോകുംബോൾ    വളരെ  കഷ്ടപ്പെട്ട്  ഉള്ളതൊക്കെ  പൊറുക്കി  വിറ്റു  പലരിൽ  നിന്നും  കടവം  വാങ്ങീച്ച്  മകളെ  കെട്ടിച്ചു വിട്ട   പിതാവിന്റെ  ഹ്ര്ദയത്തിൽ  തട്ടുന്നത്  ആഴത്തിലുള്ള  മുറിവുകളാണു,  
               അപ്പോഴാൺ  അനിസ്ലാമികമായ   ആത് മഹത്യയിലേക്ക് പോലും  പിതാവും  മകളും എത്തിപ്പെടുന്നത്,   അതോടൊപ്പം  ഉള്ളതു  കൊണ്ട്  ത്രിപ്തിപ്പെട്ട്   ആരേയും  വേദനിപ്പിക്കാതേയും   ബുദ്ധിമുട്ടിക്കാതേയും  ഒരു  പ്രശ്നങ്ങളുമില്ലാതെ   നല്ല  കുടുംബങ്ങളായി   സമാധാനത്തോടെ  കഴിയുന്ന   ഭാര്യ  ഭർത്താക്കന്മാർ ഉണ്ടെന്നുള്ളതും നാം  മറക്കുന്നില്ല,  ലക്ഷങ്ങൾ  സ്ത്രീധനമായി  കൊടുത്തു  സ്വന്തം  മകളുടെ  വിവാഹം  ആർഭാഡമാക്കുംബോൾ  അയൽ വീട്ടിലെ  പാവപ്പെട്ട  പെൺകുട്ടി  കല്യാണപ്രായം  കഴിഞ്ഞ്  പുരനിറഞ്ഞു  നിൽക്കുന്നുണ്ടെന്ന ചിന്ത   ആ വ്യക്തിക്കുണ്ടെങ്കിൽ  സ്വന്തം  മകൾക്ക്  നീക്കിവെച്ചതിന്റെ  കാൽ  ഭാഗം  കൊണ്ട്  ആ  പാവപ്പെട്ട  കുട്ടിക്കൊരു  പുതു  ജീവൻ  നൽകാൻ  പറ്റുന്നതിന്ന്  പുറമെ       ഒരു  ഹജ്ജ്  ചെയ്തതിന്റെ  പ്രതിഫലം  കൂടി  കരസ്ഥമാക്കാമായിരുന്നു,
        അല്ലാഹു  എല്ലാവർക്കും  നല്ല  ബുദ്ധി  കൊടുക്കട്ടെ,,....