ജനപ്രിയ പോസ്റ്റുകള്‍‌

2011 മാർച്ച് 8, ചൊവ്വാഴ്ച

ഒരു പുതു ജീവൻ നൽകിക്കൂടെ???


               സ്ത്രീധനം  കുറവായതിന്റെ  പേരിൽ  സ്ത്രീകൾ   ഭർത്താവിന്റേയും  കുടുംബത്തിന്റേയും പീഡനങ്ങൾക്കിരയാകുന്നതും  അവസാനം  ആത്മഹത്യയിലേക്ക് വരെ   എത്തിപ്പെടുന്നതും  കേരളത്തിൽ   ഒരു തുടർക്കഥയായി  മാറൂന്നു,      ഉറപ്പിച്ച  സ്ത്രീധനം   മുഴുവനും  കൊടുത്തു  തീർക്കാനാവാതെ  വരുംബോൾ  കല്യാണം  കഴിഞ്ഞ്  മാസങ്ങൾ   തികയുന്നതിന്ന്  മുംബേ  ഭർത്താവിന്റേയും  വീട്ടുകാരുടേയും  കുത്തു വാക്കുകളും  പീഡനങ്ങളും  സഹിച്ച്  മാനസികമായും   ശാരീരികമായും  തകർന്ന്  സ്വന്തം  വീട്ടിലേക്ക്  തിരിച്ച്  പോകുംബോൾ    വളരെ  കഷ്ടപ്പെട്ട്  ഉള്ളതൊക്കെ  പൊറുക്കി  വിറ്റു  പലരിൽ  നിന്നും  കടവം  വാങ്ങീച്ച്  മകളെ  കെട്ടിച്ചു വിട്ട   പിതാവിന്റെ  ഹ്ര്ദയത്തിൽ  തട്ടുന്നത്  ആഴത്തിലുള്ള  മുറിവുകളാണു,  
               അപ്പോഴാൺ  അനിസ്ലാമികമായ   ആത് മഹത്യയിലേക്ക് പോലും  പിതാവും  മകളും എത്തിപ്പെടുന്നത്,   അതോടൊപ്പം  ഉള്ളതു  കൊണ്ട്  ത്രിപ്തിപ്പെട്ട്   ആരേയും  വേദനിപ്പിക്കാതേയും   ബുദ്ധിമുട്ടിക്കാതേയും  ഒരു  പ്രശ്നങ്ങളുമില്ലാതെ   നല്ല  കുടുംബങ്ങളായി   സമാധാനത്തോടെ  കഴിയുന്ന   ഭാര്യ  ഭർത്താക്കന്മാർ ഉണ്ടെന്നുള്ളതും നാം  മറക്കുന്നില്ല,  ലക്ഷങ്ങൾ  സ്ത്രീധനമായി  കൊടുത്തു  സ്വന്തം  മകളുടെ  വിവാഹം  ആർഭാഡമാക്കുംബോൾ  അയൽ വീട്ടിലെ  പാവപ്പെട്ട  പെൺകുട്ടി  കല്യാണപ്രായം  കഴിഞ്ഞ്  പുരനിറഞ്ഞു  നിൽക്കുന്നുണ്ടെന്ന ചിന്ത   ആ വ്യക്തിക്കുണ്ടെങ്കിൽ  സ്വന്തം  മകൾക്ക്  നീക്കിവെച്ചതിന്റെ  കാൽ  ഭാഗം  കൊണ്ട്  ആ  പാവപ്പെട്ട  കുട്ടിക്കൊരു  പുതു  ജീവൻ  നൽകാൻ  പറ്റുന്നതിന്ന്  പുറമെ       ഒരു  ഹജ്ജ്  ചെയ്തതിന്റെ  പ്രതിഫലം  കൂടി  കരസ്ഥമാക്കാമായിരുന്നു,
        അല്ലാഹു  എല്ലാവർക്കും  നല്ല  ബുദ്ധി  കൊടുക്കട്ടെ,,....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ