ജനപ്രിയ പോസ്റ്റുകള്‍‌

2012 സെപ്റ്റംബർ 30, ഞായറാഴ്‌ച

അമ്മ

                 നമ്മുടെ നാട്ടില്‍ ഒരു വീട്ടമ്മ ആരുടെയൊക്കെ പണികള്‍ ചെയ്യും? # വീട്ടില്‍ നാലാളുണ്ടെങ്കില്‍ നാല്പത് ഇഷ്ടങ്ങള്‍. എല്ലാം ഉണ്ടാക്കാന്‍ അമ്മ തന്നെ വേണം -

 അപ്പോള്‍ പാചകക്കാരിയെന്ന് വിളിക്കാം #
 ചെമ്മണ്ണ് പുരണ്ട് നിറം മാറിയ ഷര്‍ട്ടും ട്രൗസറും എത്ര തവണ അമ്മ അലക്കി വെളുപ്പിച്ചിരിക്കുന്നു - അലക്കുകാരി തന്നെ. #
 കണക്ക് തെറ്റിച്ചതിന് അമ്മ നുള്ളിയതിന്റെ പാട് ഇപ്പോഴുമില്ലേ കൈത്തണ്ടയില്‍ - അധ്യാപികയെന്ന് വിളിച്ചോളൂ. # ഉമ്മറവും അടുക്കളയും മാത്രമല്ല കക്കൂസും കുളിമുറിയും ഓവുചാലുമൊക്കെ വൃത്തിയാക്കാന്‍ അമ്മയുടെ ചൂലെത്തണം - അപ്പോള്‍ ശുചീകരണ തൊഴിലാളി # വയറുവേദന, തലവേദന, ജലദോഷം തുടങ്ങി എത്ര രോഗങ്ങള്‍ക്ക് അമ്മയുടെ മരുന്നുകള്‍ ആശ്വാസമേകി - ഡോക്ടര്‍ എന്നു വിളിക്കാമല്ലേ? # പനി പിടിച്ചു കിടക്കുമ്പോള്‍ തണുത്ത വെള്ളം മുക്കി തുടച്ചതും മുറിവില്‍ മരുന്നു പുരട്ടിയുണക്കിയതും മറന്നുപോയോ - നഴ്‌സുമാര്‍ തോറ്റു പോകും # സ്വന്തം കുഞ്ഞുങ്ങളെ മാത്രമല്ല വീട്ടിലെ എല്ലാ കുഞ്ഞുങ്ങളെയും നോക്കി വളര്‍ത്തിയില്ലേ - ശിശുപരിപാലകയെന്ന് വിളിക്കാം # എത്ര കുഴഞ്ഞു മറിഞ്ഞ മാനസിക പ്രശ്‌നങ്ങള്‍. അമ്മയില്ലായിരുന്നെങ്കില്‍ എത്ര ആത്മഹത്യകള്‍ നടന്നേനെ - സൈക്കോളജിസ്റ്റ് അല്ലേ? # മുട്ട വിറ്റു കിട്ടിയതും തേങ്ങ കൊടുത്തതും ഒക്കെയായി അമ്മയുടെ പെട്ടിയില്‍ ഒളിച്ചിരുന്നു എപ്പോഴും കുറച്ചു കാശ്. അതുകൊണ്ട് അമ്മ നടത്താത്ത കാര്യങ്ങളില്ല - ഫൈനാന്‍സ് മാനേജര്‍ തസ്തികയില്‍ നിയമിക്കാം # കല്യാണം, പിറന്നാള്‍, ചോറൂണ്, മരണം - എത്രയെത്ര ഇവന്റുകള്‍ അമ്മ മാനേജ് ചെയ്തു - ഇവന്റ് മാനേജര്‍ ആക്കിയാലോ # അമ്മപ്പോലീസ് ഇല്ലായിരുന്നെങ്കില്‍ എന്തൊക്കെ നടന്നേനെ. അടി പിടി വെട്ട് കുത്ത്്... - പോലീസ് തന്നെ # വയസ്സായവരെ നോക്കാന്‍ അമ്മയ്ക്ക് പ്രത്യേക മിടുക്കുണ്ടെന്ന് അമ്മൂമ്മ പറയുന്നതു കേട്ടു അഭിമാനിച്ചപ്പോള്‍ അറിഞ്ഞിരുന്നോ അതിനു പുറകിലുള്ള അധ്വാനം - ജിറിയാട്രിക് നഴ്‌സ് എന്നു വിളിക്കണം # മുറ്റത്തെ ചട്ടികളില്‍ പൂച്ചെടികള്‍ നിറഞ്ഞതും അടുക്കളപ്പുറത്ത് പച്ചമുളകും ചീരയും ചേമ്പു ചേനയുമൊക്കെ തലയാട്ടി നിന്നതും അമ്മയുടെ കൈപ്പുണ്യം കൊണ്ടായിരുന്നു. പശുവും ആടും കോഴിയുമൊക്കെ അമ്മയ്ക്ക് മക്കളെപ്പോലെത്തന്നെ ആയിരുന്നു - കര്‍ഷക, തോട്ടക്കാരി എന്തൊക്കെ വിശേഷണങ്ങള്‍ വേണ്ടിവരും? ഈ കണക്കെടുപ്പിന് ഒരു അന്തവുമുണ്ടാകില്ലെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. ഇതൊക്കെ അമ്മയല്ലാതെ മറ്റൊരാളെക്കൊണ്ട് ചെയ്യിക്കേണ്ടി വന്നാലോ. കാശു കൊടുത്ത് മുടിഞ്ഞതു തന്നെ. അമേരിക്കയില്‍ കഴിഞ്ഞ മെയില്‍ രസകരമായ ഒരു പഠനം നടന്നു. പുറത്ത് ഒരു പണിക്കും പോകാത്ത ഒരു വീട്ടമ്മ ചെയ്യുന്ന ജോലികള്‍ക്ക് ശമ്പളം കൊടുത്താല്‍ ഒരു വര്‍ഷം എത്ര കൊടുക്കേണ്ടി വരും? 1.34 ലക്ഷം ഡോളര്‍ എന്നാണ് പഠനം നടത്തിയ സാലറി.കോം സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്തിയത്. അമേരിക്കയിലെ ഒരു ജഡ്ജിയുടേയോ പ്രമുഖ കമ്പനികളിലെ മാര്‍ക്കറ്റിങ് ഡയറക്ടറുടെയോ വേതനത്തിന് ഒപ്പം വരുമിത്. വീട്ടുപണിക്കു പുറമേ ജോലിക്ക് പോകുന്ന സ്ത്രീയുടെ വീട്ടുപണിക്ക് കൂലി നിശ്ചയിച്ചാലോ - സാധാരണ വരുമാനത്തിന് പുറമേ 85,876 ഡോളര്‍ കൂടി പ്രതിവര്‍ഷം കൊടുക്കേണ്ടി വരും. ആഴ്ചയില്‍ 91.6 മണിക്കൂറാണ് ഒരു വീട്ടമ്മ പണിയെടുക്കുന്നത്. അതായത് ഒരു ദിവസം 13 മണിക്കൂറിലേറെ. പുറംജോലി ചെയ്യുന്ന വീട്ടമ്മയാണെങ്കില്‍ അത് പതിനഞ്ച് മണിക്കൂറോളമാവും. പക്ഷേ, അവര്‍ക്ക് കിട്ടുന്ന പ്രതിഫലമോ? സ്വന്തം വീട്ടില്‍ പോലും അവകാശമില്ലാത്തവര്‍. സ്വന്തമായി ഒരു പിടി മണ്ണു പോലും ഇല്ലാത്തവര്‍. ഈ കണക്കൊക്കെ പറയാന്‍ കാരണമെന്തെന്നല്ലേ? വീട്ടമ്മമാര്‍ക്ക് ഭര്‍ത്താക്കന്മാര്‍ മാസശമ്പളം നല്‍കണമെന്ന് കേന്ദ്രനിയമം വരാന്‍ പോകുന്നത്രേ. കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയമാണ് ഇങ്ങനെയൊരു ശുപാര്‍ശ മുന്നോട്ടു വച്ചിരിക്കുന്നത്. വാര്‍ത്ത കാണേണ്ട താമസം പലരുടെയും നെറ്റി ചുളിഞ്ഞു. ഇങ്ങനെയാണെങ്കില്‍ ഞാനും രാജിവച്ചു വീട്ടിലിരിക്കാന്‍ പോവുകയാണെന്നു വരെ പറഞ്ഞു ചില സുഹൃത്തുക്കള്‍. പട്ടിണി കിടന്നാലും വേണ്ടില്ല, അവള്‍ക്ക് ശമ്പളം കൊടുക്കാന്‍ പറ്റില്ല എന്നു തന്നെ. ഭര്‍ത്താക്കന്മാര്‍ പലതരമുണ്ടെന്ന് പറഞ്ഞാല്‍ പിണങ്ങരുത്. 1 - സ്വന്തം ശമ്പളം കൃത്യമായി ഭാര്യയുടെ കയ്യില്‍ ഏല്പിക്കുകയും വണ്ടിക്കൂലിക്കുള്ള പണം പോലും ഭാര്യയോട് വാങ്ങുകയും ചെയ്യുന്നവര്‍. 2- ശമ്പളം കിട്ടിയാല്‍ ഒരു നയാപൈസ പോലും ഭാര്യയ്ക്ക് കൊടുക്കാത്തവര്‍. വരവും ചെലവും ബാധ്യതയും എത്രയാണെന്നു പോലും ഭാര്യയോട് പറയില്ല. 3 - ഭാര്യ താണുവീണു ചോദിച്ചാല്‍ കുറച്ചൊക്കെ കാശ് കൊടുക്കും. പക്ഷേ, പത്തു തവണയെങ്കിലും ചോദിക്കാതെ ഒന്നും കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. 4 - ഭാര്യയുടെ ശമ്പളം കൂടി പിടിച്ചു പറിച്ചെടുക്കുന്നവര്‍. അണ, പൈസ കണക്ക് ബോധിപ്പിക്കാതെ ഇവര്‍ ഭാര്യയെ വെറുതെ വിടില്ല. 5 - ജനാധിപത്യ വിശ്വാസികള്‍. വരവും ചെലവും നീക്കിയിരിപ്പും ബാധ്യതകളുമെല്ലാം ഭാര്യയോട് കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നവര്‍. പണപ്പെട്ടിക്ക് പൂട്ടും താക്കോലും വേണമെന്ന് ഇക്കൂട്ടര്‍ക്ക് നിര്‍ബന്ധം കാണില്ല. കോടതിയില്‍ ക്ലര്‍ക്കായിരുന്ന എന്റെ അപ്പൂപ്പന്‍ ആദ്യം പറഞ്ഞ വിഭാഗക്കാരനായിരുന്നു. ശമ്പളം മുഴുവന്‍ അമ്മൂമ്മയുടെ കയ്യില്‍ കൊടുക്കും. എന്നു വച്ച് അമ്മൂമ്മയ്ക്ക് തോന്നിയതു പോലെ ചെലവാക്കാനൊന്നും അനുവാദമില്ല കേട്ടോ. കണക്കു കിറുകൃത്യം. എന്റെ അച്ഛനാകട്ടെ അഞ്ചാം വകുപ്പില്‍ പെടുന്നയാളാണ്. കാശു വച്ച അലമാര ഒരിക്കലും പൂട്ടാത്ത പ്രകൃതക്കാരന്‍. ആവശ്യത്തിന് മാത്രം വേണ്ടതാണ് പണമെന്ന് വിശ്വസിക്കുന്നയാള്‍. പുസ്തകം വാങ്ങുക എന്ന ഒരൊറ്റ കാര്യത്തിന് മാത്രമേ അച്ഛന്‍ നിര്‍ലോഭം പണം ചെലവാക്കുന്നത് കണ്ടിട്ടുള്ളൂ. രണ്ടും മൂന്നും നാലും വിഭാഗക്കാര്‍ ഉളളയിടത്ത് ഒരു നിയമവും ഏശില്ല. കേന്ദ്ര സര്‍ക്കാരല്ല സുപ്രീം കോടതി പറഞ്ഞാലും അവര്‍ ആര്‍ക്കും ശമ്പളം കൊടുക്കുമെന്ന് കരുതാന്‍ വയ്യ. അപ്പോള്‍ പിന്നെ നിയമം കൊണ്ട് എന്തു കാര്യം? സ്ത്രീ സംരക്ഷണത്തിനെന്ന പേരിലുള്ള അസംഖ്യം നിയമങ്ങള്‍ പോലെ ഇതും ഏട്ടിലെ പശുവാകുകയേ ഉള്ളൂ. Fun & Info @ Keralites.net വാസ്തവത്തില്‍ ഇത് ഒരു കുടുംബ കലഹമാക്കാന്‍ ഇട നല്‍കാതെ സര്‍ക്കാരിന് പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. വിവിധ തൊഴില്‍ ചെയ്യുന്നവര്‍ തൊട്ട് തൊഴിലില്ലാത്തവര്‍ക്ക് വരെ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്ന സര്‍ക്കാരിന് വീട്ടമ്മമാര്‍ക്ക് ശമ്പളം കൊടുത്താലെന്താണ്? പല യൂറോപ്യന്‍ രാജ്യങ്ങളിലും കുട്ടികളെ നോക്കാന്‍ വേണ്ടി ജോലി സ്വീകരിക്കാതെ വീട്ടിലിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് അലവന്‍സ് ഉള്ളതായി കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. കുട്ടികളെ നോക്കുക എന്നത് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ആവശ്യമായ കാര്യമാണെന്നതു കൊണ്ടാവുമല്ലോ അങ്ങനെ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഇത്രയേറെ സംഭാവന ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് സര്‍ക്കാരിന് അലവന്‍സ് കൊടുത്തുകൂടേ? കാണാപ്പണിയുടെ തീച്ചൂളയില്‍ എരിയാന്‍ വിടാതെ അവരെ മനുഷ്യരായി അംഗീകരിച്ചുകൂടേ. ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിക്കൂടേ? ഏതു നിമിഷവും പെരുവഴിയിലേക്ക് വലിച്ചെറിയപ്പെടുമെന്ന ഭീതിയില്‍ ജീവിതകാലം മുഴുവന്‍ അനീതിയും അക്രമവും സഹിച്ച് കഴിയുന്നതില്‍ നിന്ന് അവര്‍ക്ക് മോചനം കൊടുത്തുകൂടേ? അമ്മയ്ക്ക് കൂലി കൊടുക്കുകയോ? അമ്മ ഇതൊക്കെ ചെയ്യുന്നത് കുടുംബത്തോടുള്ള സ്‌നേഹം കൊണ്ടല്ലേ? അമ്മ ദൈവമല്ലേ തുടങ്ങിയ ചില പഴയ ചതഞ്ഞ ചോദ്യങ്ങളുമായി ഒരുപാടുപേര്‍ രംഗത്തു വരുമെന്നറിയാം. അവരോട് തിരിച്ചു ചില ചോദ്യങ്ങള്‍ - നിങ്ങളുടെ അമ്മയക്ക് ഇഷ്ടപ്പെട്ട ഭക്ഷണം, നിറം, നടന്‍, നടി, പാട്ട് - ഇതൊക്കെ ഏതാണെന്ന് നിങ്ങള്‍ക്ക അറിയുമോ? ഒഴിവു സമയം കിട്ടിയാല്‍ അതെങ്ങനെ ചെലവഴിക്കാനാണ് അമ്മയ്ക്ക് ഇഷ്ടമെന്നു നിങ്ങള്‍ക്കറിയുമോ? അമ്മയുടെ കയ്യില്‍ കുറെ പണമുണ്ടായിരുന്നെങ്കില്‍ അത് എന്തുചെയ്യാനാകും അമ്മ ആഗ്രഹിക്കുക എന്ന് നിങ്ങള്‍ക്കറിയുമോ? കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ വനിതാ കമ്മീഷന്റെ അദാലത്ത്. നിറയെ ചുളിവുകള്‍ വീണ മുഖവുമായി കൂനിക്കൂടി ഒരു അമ്മ ഇരിക്കുന്നു. കുഴിയിലായ കണ്ണുകള്‍ ഇടയ്ക്കിടെ നിറഞ്ഞൊഴുകുന്നുണ്ട്. സംസാരിച്ചു തുടങ്ങിയപ്പോള്‍ സിനിമാക്കഥയെ വെല്ലുന്ന ജീവിത കഥ. വയസ്സ് 80-നു മേലെയായി. 45 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചു. നാല് മക്കള്‍. കൂലിപ്പണിയെടുത്ത് അവരെ വളര്‍ത്തി. 10 സെന്റ് പുറമ്പോക്കിലായിരുന്നു താമസം. പട്ടയം വാങ്ങാനെന്നു പറഞ്ഞ് മൂത്ത മകനും ഒരു മകളും കൂടി എന്തൊക്കയോ കടലാസുകള്‍ ഒപ്പിട്ടു വാങ്ങി. പിന്നെയാണ് മനസ്സിലാകുന്നത് സ്ഥലവും വീടും മകളുടെ പേരിലേക്ക് ആക്കിയെന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ അവിടെ നിന്ന് ഇറക്കിവിട്ടു. സ്വന്തമായി കിടപ്പാടം പോലുമില്ലാതെ ഭാര്യവീട്ടില്‍ കഴിയുന്ന ഇളയ മകന് ദയ തോന്നിയതു കൊണ്ട് അയാള്‍ക്കൊപ്പമാണ് താമസം


. മരുന്നു വാങ്ങാന്‍ പോലും പണം തരാത്ത മക്കളെപ്പറ്റി പറഞ്ഞ് തേങ്ങിക്കരഞ്ഞ ആ അമ്മ ചോദിച്ചു, 'ഞാന്‍ എത്ര പണിയെടുത്താണ് എന്റെ മക്കളെ വളര്‍ത്തിയതെന്ന് അറിയ്വോ? എന്നിട്ടും അവരെന്താ ഇങ്ങനെ? ' ഉത്തരം കിട്ടാത്ത ചോദ്യവുമായി അലയുന്ന അമ്മമാര്‍ ഒരുപാടുണ്ടിവിടെ. കുടുംബത്തിന് വേണ്ടി സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മറന്നവര്‍. മോഹങ്ങള്‍ പൂട്ടി വച്ചവര്‍. സ്വന്തമെന്നു പറയാന്‍ ഒരു നിമിഷം പോലും കൈവശമില്ലാത്തവര്‍. ഭര്‍ത്താവിനെയും അയാളുടെ അച്ഛനമ്മമാരെയും ബന്ധുക്കളെയും സ്വന്തമെന്നതു പോലെ ശുശ്രൂഷിച്ചവര്‍. എത്ര പണം കൊടുത്താലും അവരുടെ സേവനത്തിന് മതിയായ പ്രതിഫലമാകില്ലെന്നറിയാം. എങ്കിലും അവര്‍ക്ക് ആത്മാഭിമാനത്തോടെ തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ ഉള്ള സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാക്കിക്കൊടുക്കാം. കാണാപ്പണിയില്‍ വെന്തെരിയാതെ അവരും മനുഷ്യരായി ജീവിക്കട്ടെ.

ആദ്യ രാത്രി

                                                        ആദ്യ രാത്രി


      ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്.
 
   ഇപ്പോഴാണു ഒരു സ്ഥലത്ത് ഇരിക്കുന്നത്. ഉറക്കമാണെങ്കില്‍ ഇങ്ങെത്തിക്കഴിഞ്ഞു.

 ഈ പെണ്ണിനെയാണെങ്കില്‍ കാണുന്നുമില്ല. സമയം 12 കഴിഞ്ഞു. ആദ്യരാത്രിയാണെന്ന ബോധം ആ പോത്തിനില്ലല്ലോ. രണ്ട് സുലൈമാനി കുടിച്ചു ഉറക്കത്തെ തടഞ്ഞ് നിര്‍ത്തിയിരിക്കുകയാണ്.

 രണ്ടാമത്തെ സുലൈമാനി ചോദിച്ചപ്പഴേ ഉമ്മ ഫ്ലാസ്ക് എടുത്ത് കഴുകുന്നത് കണ്ട     
. ഇനിയും ചോദിച്ചാല്‍ ഫ്ലാസ്കെടുത്ത് തരും, കൂടെ കൂടെ ഉമ്മയെ ബുദ്ദിമുട്ടിക്കാതിരിക്കാന്‍.
 ഒരു ഗ്ലാസ്സ് പാലുമായി വരുന്ന കൊലുസിന്റെ ശബ്ദം കേള്‍ക്കാന്‍ മനം തുടിച്ചു.

 അല്ലാ... ഇക്ക ഉറങ്ങീലെ? എന്ന ചോദ്യവുമായി അവള്‍ മുറിയിലേക്ക് കടന്നുവന്നു. നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, 'എന്തേ വൈകിയേ?' എന്ന് മയത്തില്‍ ചോദിച്ചു. എല്ലാരേം പരിചയപ്പേടുകയായിരുന്നു... സ്വന്തം കെട്ട്യോനെ ഒറ്റക്കിരുത്തിയിട്ടാണോടി കുടുംബക്കാരെ പരിചയപ്പെടാന്‍ പോണത്?

'
 ഇല്ല, പറഞ്ഞില്ല, വീണ്ടും കടിച്ചമര്‍ത്തി. 'പാലെന്തേ?' എന്റെ ആ ചോദ്യത്തില്‍ പാലും തേനും ഒഴുകുന്നുണ്ടായിരുന്നു.
 ഇത്രേം സോഫ്റ്റായിട്ട് ഞാന്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് ഞാന്‍ സംശയിച്ചു. പാലോ...? ഉറങ്ങുന്നതിന്ന് മുന്നെ പാല്‍ കുടിക്കുന്ന ശീലമുണ്ടോ? അങ്ങനെയൊന്നുമില്ല, പാലാണല്ലോ ആദ്യരത്രിയിലെ താരം, അതുകൊണ്ട് ചോദിച്ചതാ...

 എന്നാല്‍ ഞാന്‍ പാലുണ്ടോന്ന് ചോദിച്ചിട്ട് വരാം... മരിയാദക്ക് പാലെടുത്തുകൊണ്ടുവാടീ പുല്ലേ എന്നാണ് മനസ്സിലെങ്കിലും 'അല്ലെങ്കില്‍ വേണ്ട' എന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍ അവള്‍ക്ക് എന്നെ പാല് കുടിപ്പിക്കാന്‍ വാശിയുള്ളപോലെ അടുക്കളയിലേക്ക് പോയി

. ദുബായില്‍ ഒണക്ക കുബ്ബൂസും ഉള്ളിക്കറിയുമായി കഴിയുന്ന ഞാന്‍ ഇന്നെങ്കിലും ലേശം പാല്‍ കുടിക്കാന്ന് വച്ചതാ.



.. അല്ലെങ്കിലേ ഞാന്‍ കൊണ്ടുവന്ന പിസ്തയും ബദാമുമൊന്നും അവരെനിക്ക് തരുന്നില്ല. ഞാന്‍ ദുബായില്‍ മൂന്ന് നേരവും പിസ്തയും ബദാമുമാണത്രേ കഴിക്കാറ്.
 അവരുണ്ടോ അറിയുന്നു ദുബായില്‍ പട്ടിണികിടന്നാലും മനുഷ്യന്‍ തടിക്കുമെന്ന്. അവള്‍ പാലുമായി കടന്നു വന്നു. അവളുടെ ഗ്ലാസ്സ് പിടിക്കുന്ന ശൈലി കണ്ടാലറിയാം ഒരു ചായപോലും ഉണ്ടാക്കാനറിയാത്തവളാണെന്ന്. 'ഇതായിക്കാ പാല്...' ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് ചോദിച്ചു ഇത് അല്‍ മറായി ആണോ... അല്‍ ഐനാണോ? ഇത് തിരിച്ചിലങ്ങാടിയല്ലേ ഇക്കാ? അതല്ലെടീ... ഈ പാല്‍...? അത് ഉമ്മ നിഡോ ഇട്ട് കലക്കിയതാ... നിഡോയൊക്കെ ഇത്ര ടേസ്റ്റുണ്ടല്ലേ... ഞാന്‍ മനസ്സില്‍ പറഞ്ഞു. അല്ലിക്കാ... മറായി ആരാ? മറായിയോ... ആ... അതോ... അത് ദുബായിലെ പാലിന്റെ പേരാണ്. ഇക്ക കണ്ടിട്ടുണ്ടോ? പിന്നേ... സൂപ്പര്‍ മര്‍ക്കറ്റില്‍ അടുക്കി വച്ചിട്ടുണ്ടാവും, ബ്രോക്കറുടെ കയ്യിലെ പെണ്‍കുട്ടികളെപ്പോലെ... പുതിയത് പുറകിലും, പഴയത് മുന്നിലും... അവളുടെ പെട്ടി അലക്ഷ്യമായി റൂമിന്റെ ഒരു മൂലയില്‍ കിടക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.. 'ആ പെട്ടി എടുത്തു വെക്കുന്നില്ലേ?' അല്ലാഹ്... ഞാന്‍ മറന്നുപോയതാണെന്ന് പറഞ്ഞ് അവള്‍ പെട്ടിക്കടുത്തേക്ക് നടന്നു. 'ഇനിയിപ്പോ മതി പെണ്‍കുട്ടീ... നാളെയാക്കാം...' ആകെയുള്ള സമയം അവള്‍ പെട്ടിയുടെ മേല്‍ ചിലവഴിച്ചാലോ... അതാ പേടി. 'ഇക്ക സുബഹിക്ക് എണീയ്ക്കോ?' സുബഹിക്കെണിക്കേ... ഞാനോ... പണ്ട് ദുബായില്‍ വിസിറ്റ് വിസയില്‍ പണിയില്ലാതിരുന്നപ്പോള്‍ എണീറ്റിരുന്നു. പണി കിട്ടിയപ്പോള്‍ പിന്നെ സുബഹി ബാങ്കുപോലും കേട്ടിട്ടില്ല. പക്ഷേ അതിവളോട് പറയാന്‍ പറ്റില്ലല്ലോ.... രണ്ട് ദിവസം കഴിയുംബോള്‍ മനസ്സിലായിക്കൊള്ളും. 'ഉം... പക്ഷേ നാളെ വിളിക്കണ്ട... നല്ല ക്ഷീണമുണ്ട്, ഒന്നുറങ്ങണം.' 'ഉപ്പയും ഉമ്മയും എണിക്കോ?' 'പിന്നേ... അവരെന്നും എണീയ്ക്കും...' 'അല്ല, ആരും എണീക്കുന്നില്ലേല്‍ ഞാനായിട്ട് വെറുതേ എണീക്കണ്ടല്ലോന്ന് കരുതി ചോദിച്ചതാ...' ഇവളാള് കൊള്ളാല്ലോ... ഇത് നല്ല ഒരു ദാമ്പത്യത്തില്‍ കലാശിക്കുമെന്നുറപ്പായി. ഞാനും അവളും കട്ടക്ക് കട്ടക്ക് നില്‍ക്കുന്നുണ്ട്. ഇതുവരേയുള്ള പോക്ക് കണ്ടിട്ട് എന്നെ നിര്‍ത്താനുള്ള വര വരക്കാനുള്ള ചോക്ക് അവള്‍ എടുത്തുകഴിഞ്ഞു. അങ്ങനെ ആദ്യരാത്രി തന്നെ വിട്ടുകൊടുത്താല്‍ പറ്റില്ലല്ലോ... കുറച്ച് സ്റ്റ്രോങ് ആവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. 'നിനക്കറിയോ ഞാന്‍ ഭയങ്കര സ്റ്റ്രിക്റ്റാണ്' അല്‍പ്പം ഘൗരവത്തോടുകൂടെ തന്നെ ഞാന്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ അവള്‍ ഉറക്കെ ചിരിച്ചു. 'ഒന്നു പോ ഇക്കാ തമാശ പറയാതെ, ഇക്കായെ കണ്ടാലറിയാം ഒരു പാവാണെന്ന്.' കേട്ടോ...? ഒരു ശൂ.... സൗണ്ട് കേട്ടോ നിങ്ങള്‍? എന്റെ കാറ്റൊഴിഞ്ഞുപോയതാ... അങ്ങനെ ആ ശ്രമവും പരാജയപെട്ടു. ചമ്മല്‍ മുഖത്ത് കാണിക്കാതെ ഞാന്‍ പറഞ്ഞു...' ഞാന്‍ അത്ര പാവമൊന്നുമല്ല, നിനക്കറിയോ ഞാന്‍ ഒരു മൂര്‍ഖന്‍ പാമ്പിന്റെ കുട്ടിയെ അടിച്ചുകൊന്നിട്ടുണ്ട്' 'അതായിപ്പോ വല്ല്യ കാര്യം? എന്റെ വല്ല്യുമ്മ കുത്തിപിടിച്ച് നടക്കുന്ന വടികൊണ്ട് വല്ല്യ മൂര്‍ഖനെ കൊന്നിട്ടുണ്ട്' ഇവളെന്നെ ഫോമാവാന്‍ വിടുന്ന ലക്ഷണമില്ല, ഈ വല്ല്യുമ്മമാരൊക്കെ വടിയും കുത്തിപിടിച്ച് നടക്കുന്നത് പാമ്പിനെ കൊല്ലാനാണോ? ഏതായാലും ഇനി ചമ്മാന്‍ ഞാനില്ല എന്ന് തീരുമാനിച്ച് ഞാന്‍ ഗൗരവത്തില്‍ വീണ്ടും ചോദിച്ചു... 'എന്നാല്‍ നമുക്ക് കിടക്കാം?' 'ഞാനിത് ഇക്കായോട് പറയാനിരിക്കായിരുന്നു, വല്ലാത്ത ക്ഷീണം... നന്നായിട്ടൊന്നുറങ്ങണം' ഉറങ്ങാനോ... പടച്ചോനേ... ഉമ്മ ഉണ്ടക്കിതന്ന സുലൈമാനി വെറുതേ ആയല്ലോ... വേണ്ട, ചോദിക്കേണ്ടിയിരുന്നില്ല. അപ്പോഴേക്കും അവള്‍ കിടന്ന് പുതപ്പ് കൊണ്ട് മേലാകെ മൂടിയിരുന്നു. 'ഇക്കാ... ഉറങ്ങുംബോള്‍ എന്നെ തൊടരുതേ... തൊട്ടാല്‍ ഞാന്‍ ചവിട്ടും... അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല, ഒരു പ്രാവശ്യം വല്ല്യുമ്മ എന്നെ കെട്ടിപിടിച്ചപ്പോ ഞാന്‍ വല്ലുമ്മയെ ചവിട്ടി താഴെയിട്ടു... വല്ല്യുമ്മയുടെ കാലൊടിഞ്ഞു എന്നിട്ട്' ഒരു നിമിഷം എന്റെ ഹ്ര്ദയം നിശ്ചലമായോ...? ഇല്ല... സ്പീഡ് കൂടിയിരിക്കുകയാണ്. അപ്പോ ആ പ്രതീക്ഷയും അവസാനിച്ചു. എനിക്കാണെങ്കില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കാഞ്ഞാല്‍ ഉറക്കം വരില്ല. കയ്യെങ്ങാനും അവളുടെ മേല്‍ തട്ടിയാല്‍... ക്രിക്കറ്റ് കളിക്കാരന്റെ പാഡ് ഉപയോഗിക്കേണ്ടി വരുമോ പടച്ചോനേ.... റിസ്കെടുക്കണോ... പിന്നെ എന്റെ പട്ടിയെടുക്കും... ഞാനാ സോഫയില്‍ പോയി സുഖമായി കിടന്നുറങ്ങി... നേരം വെളുത്തു... ക്ഷീണമെല്ലാം മാറി... അവള്‍ പുതച്ചിരുന്ന പുതപ്പ് എന്നെ പുതപ്പിച്ചിരിക്കുന്നു. ഇതെപ്പൊ സംഭവിച്ചു..? ഞാന്‍ അറിഞ്ഞില്ലല്ലോ... ബെഡ്ഷീറ്റെല്ലാം നന്നായി വിരിച്ചിരിക്കുന്നു. അപ്പൊ ഞാന്‍ വിചാരിച്ചപോലെയല്ല... അല്‍പ്പം വൃത്തിയും വെടിപ്പും ഒക്കെയുള്ള കൂട്ടത്തിലാണ്. പെട്ടിയും കാണാനില്ല. ഈ സമയത്തിനുള്ളില്‍ അതും അടുക്കി വച്ചോ... കൊള്ളാം... കുഞ്ഞു ടേബിളിന്റെ മുകളില്‍ ചായയും റെഡി... പോയിനോക്കിയപ്പോള്‍ കപ്പ് മാത്രമേയുള്ളൂ... ചായയില്ല. അപ്പോഴാണ് കപ്പിനടിയില്‍ വച്ചിട്ടുള്ള കടലാസ് ഞാന്‍ ശ്രദ്ദിക്കുന്നത്. അതൊരു എഴുത്തായിരുന്നു... ഞാന്‍ തുറന്ന് വായിച്ചു... ****** ഇക്കയെന്നോട് ക്ഷമിക്കണം... ഞാന്‍ പോകുകയാണ്... എന്റെ കാമുകന്റെ കൂടെ... അവന്‍ എന്നെ രാത്രി വിളിച്ചു... ഞങ്ങള്‍ 5 വര്‍ഷമായി പ്രണയത്തിലാണ്. ഇക്കാക്ക് തോന്നും എന്നാല്‍ പിന്നെ കല്ല്യാണത്തിന്റെ മുന്നെ പോകാമായിരുന്നില്ലേ എന്ന്... അവന് പണിയൊന്നുമില്ലയിക്കാ... ജീവിക്കാന്‍ കാശ് വേണ്ടേ... അതുകൊണ്ട് എന്റെ ഉപ്പ തന്ന സ്വര്‍ണ്ണവും ഇക്കാ തന്ന 10 പവന്‍ മഹറുമായി ഞാന്‍ പോവുകയാണ്. ഇക്ക വിഷമിക്കരുത്, ഇക്കയെ എനിക്ക് ഒരുപാടിഷടമായി. ഒരു പക്ഷേ ഞാന്‍ അവനെ കണ്ടുമുട്ടിയില്ലായിരുന്നെങ്കി ല്‍ ഇക്കായെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുമായിരുന്നു. ഏതായാലും ഇക്ക ഒരു ആറ് മാസത്തേക്ക് വേറെ കല്ല്യാണമൊന്നും കഴിക്കണ്ട. അഥവാ അവന്‍ എന്നെ ഉപേക്ഷിക്കുകയാണെങ്കില്‍ ഞാന്‍ ഇക്കായുടെ അടുത്തേക്ക് തിരിച്ചുവരും, ഇക്കയെന്നെ സ്വീകരിക്കില്ലേ? എന്ന് സ്വന്തം .... ******* കത്ത് വായിച്ചുകഴിഞ്ഞപ്പോള്‍ 'ഉമ്മാ'യെന്ന് ഞാന്‍ ഉറക്കെ വിളിച്ചു. ഉമ്മ ഓടിവന്നു... കത്ത് ഉമ്മക്ക് വായിക്കാന്‍ കൊടുത്തിട്ട് ഞാന്‍ പുലമ്പാന്‍ തുടങ്ങി ' എന്തായിരുന്നു നിങ്ങള്‍ക്കെല്ലാം... 10 പവന്‍ മഹറ് കൊടുത്തില്ലേല്‍ മോശാണത്രേ... ഇപ്പോ സമാധാനായില്ലേ... ദുബായില്‍ പട്ടിണികിടന്നുണ്ടാക്കിയ കാശാ ഉമ്മാ... പറഞ്ഞത് കേട്ടില്ലേ... ആറ് മാസത്തേക്ക് കല്ല്യാണം കഴിക്കേണ്ടെന്ന്... ആറ് മാസം പോയിട്ട് ആറ് കൊല്ലത്തേക്ക് കല്ല്യാണത്തെപറ്റി ചിന്തിക്കണ്ട, ഈ കടമൊക്കെ വീട്ടിവരുംബോഴേക്കും എന്റെ ജീവിതം തീരും. (എന്റെ ശബ്ദം കേട്ട് കുടുംബക്കാരെല്ലാവരും കൂടി... ഞാന്‍ തുടര്‍ന്നു) എന്തായിരുന്നു എല്ലാര്‍ക്കും... ബിരിയാണി മാത്രം കൊടുത്താല്‍ മോശാണത്രേ... കൊഴി പൊരിച്ചത്, ബീഫൊലത്തിയത്, ഐസ്ക്രീം, പുഡ്ഡിംഗ്..... സമാധാനായില്ലെ എല്ലാര്‍ക്കും...' എന്റെ ശബ്ദം അടങ്ങിയപ്പോള്‍ അവിടെ നിശബ്ദമായി... പെട്ടെന്ന് എല്ലാവരും കൂടെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി

... ഒന്നും മനസ്സിലാവാതെ ഞാന്‍ അന്തം വിട്ട് നില്‍ക്കുംബോള്‍ കുടുംബക്കാരുടെ ഇടയിലൂടെ ഒരു സുന്ദരി ഒരു കപ്പില്‍ ചായയുമായി വന്നു.. അതേ... ഇതവള്‍ തന്നെ... കാമുകന്റെ കൂടെ ഓടിപ്പോയവള്‍... ഉടനെ പെങ്ങളുടെ കമന്റ് വന്നു... 'അല്ല മോനേ... നീ എന്താ വിചാരിച്ചത്? നിനക്ക് മാത്രേ പറ്റിക്കാന്‍ അറിയുള്ളൂന്നോ...? ഇപ്പൊ എങ്ങനുണ്ട്... ഫുള്ള് ക്രെഡിക്റ്റ് പുതിയ പെണ്ണിനാ..

. തകര്‍ത്തഭിനയിച്ചില്ലേ...' എന്നും പറഞ്ഞ് പെങ്ങള്‍ അവളെ തോളോട് ചേര്‍ത്ത് പിടിച്ചു. ഞാനാകെ ഇളിഭ്യനായി... സങ്കടവും, ദേഷ്യവും, സന്തോഷവും എല്ലം ഒരുമിച്ച് വന്നു. 'നിങ്ങളുടെ ആദ്യരാത്രി കുളമാക്കിയതിന് ഞങ്ങളെല്ലാവരും ക്ഷമചോദിക്കുന്നു... സോറി.

.' കുടുംബക്കാരെല്ലാരുംകൂടെ ഒരുമിച്ച് പറഞ്ഞപ്പോള്‍ ഇതൊരു വെല്‍ പ്ലാന്‍ഡും വെല്‍ റിഹേര്‍സ്ഡുമായ പറ്റിക്കല്‍ പരിപാടിയായിരുന്നെന്ന് എനിക്ക് മനസ്സിലായി. 'ഇനി എല്ലാരും പിരിഞ്ഞുപോട്ടേ..
. പുതിയപെണ്ണിനും ചെക്കനും എന്തെങ്കിലും പറയാനുണ്ടാവും' ഇക്കയുടെ വകയായിരുന്നു ഓര്‍ഡര്‍.
 എല്ലാവരും വരിവരിയായി പുറത്തേക്ക് പോയി...

 കതക് അവര്‍ തന്നെയടച്ചു. ഇപ്പോള്‍ മുറിയില്‍ ഞാനും അവളും മാത്രം... ഇന്നലെ ഞാന്‍ കാണാന്‍ കൊതിച്ച നാണം ഇന്ന് അവളുടെ മുഖത്തെനിക്ക് കാണാം,,,

... അവള്‍ എന്നിലേക്കടുത്തുവന്നു... മെല്ലെ മുഖമുയര്‍ത്തി അവള്‍ പറഞ്ഞൂ... 'ചായ' ഞാന്‍ മെല്ലെ അവളുടെ കാതി
ല്‍ പറഞ്ഞു...'പല്ലുതേച്ചിട്ടില്ല' രണ്ടുപേരും ഒരുമിച്ച് ഉറക്കെ ചിരിച്ചു....   

         സ്നേഹത്തോടെ,,,,,,,,,   ഷംസുദ്ധീൻ പെരുംബട്ട, ദുബൈ

2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

അനുഭങ്ങളുടെ അഗ്നിയും പേറി ഒരാൾ

അനുഭവങ്ങളുടെ അഗ്നിയും പേറി ഒരാള്‍

* Posted by sivasankaran on April 27, 2011 at 6:30am
* Send Message View sivasankaran's blog



ശ്രദ്ധിയ്ക്കാറുണ്ട് ഞാന്‍ ഇയാളെ.

ഇയാളുടെ ആശയലോകത്തെ.



വീട്ടുകാലവും നാട്ടുകാലവും വിട്ടകന്നു

മറുകരപറ്റി അഷ്ടിയ്ക്കലയുമ്പോള്‍

ജീവിതത്തിന്റെ അടുപ്പില്‍
വേവിച്ചെടുക്കാനാവുക നമ്മളെത്തന്നെയാണ്.
നമ്മിലെ കുതിപ്പുകളെയും കിതപ്പുകളെയുമാണ്.

കിനാവെട്ടത്തു കരിഞ്ഞുതീരുന്ന

നേരങ്ങളെയാണ്.

ഇനിയും കാത്തിരിയ്ക്കാനാവാത്തവിധം

പറന്നകന്ന പ്രതീക്ഷകളെയാണ് .




സ്വപ്നം വറ്റിത്തീരുംനേരത്ത്

ഉണങ്ങിപ്പൊടിഞ്ഞുള്ള ഒരു മടക്കനേരമുണ്ടാവും,

ഈ ഊഷരജീവികള്‍ക്കെല്ലാം.
ഒന്നിനുമാവാത്തകാലത്ത്

സര്‍വ്വതും മൂടിയടഞ്ഞ ഒരു മിണ്ടാക്കാലം.

ഇതാണ് ഓരോ അക്കരക്കാരനും

ശേഷിച്ചിടുന്ന ബാക്കിപത്രം.



ഒരു ജന്മത്തിന്റെ ചോരയും നീരും

പൊള്ളുന്ന ഭൂമിയില്‍ ഹോമം ചെയ്ത്

പ്രതീക്ഷയുടെ പച്ചപ്പും സ്നേഹവും

കാണാദൂരത്തു സൂക്ഷിച്ച്

തിരിച്ചെത്തുംസമയത്ത്

അവഗണനയുടെയും അവമതിയുടെയും

ഇരകളായി

ദ്രവിച്ചുതീരും

ഈ ഇരുകാലികളില്‍ ഏറെപ്പേരും.

എല്ലാമാവുമെന്ന മോഹത്തില്‍

ഒന്നുമല്ലാതാവുന്നതിന്റെ തുല്യംചാര്‍ത്തല്‍.
അറിയില്ല

എനിയ്ക്കീ കൂട്ടുകാരന്റെ ഹൃദയഭാഷ്യം.




ദീപ്താനുഭവങ്ങളുടെ അകത്തളം

സങ്കീര്‍ണ്ണാവേശങ്ങളില്‍

മുങ്ങിക്കുളിയ്ക്കുമ്പോഴും

കാരുണ്യത്തിന്റെ വേദം സ്ഫുടംചെയ്ത്

ചാലിച്ച് തരുന്ന ഒരു തരം ജന്മം.




ഷംസൂ...

നിങ്ങള്‍ ഏറെ മാറ്റംകൊണ്ടവനാണ്.

മദിച്ചാടുന്ന വിഷക്കാളകള്‍ക്കിടയിലും

തന്റെ സ്ഥായിവിശേഷം കൊണ്ട്
തുള്ളിച്ചാടുന്ന പുള്ളിമാന്‍ കിടാവിനെപ്പോലെ

ഏതു രാവുരുക്കത്തിലും

മതിമറക്കാതെ

മന്ദസ്മിതംതൂവി

കനിവ് തീര്‍ക്കുന്ന മാനവികത

താങ്കള്‍ക്കുണ്ട്.




നല്ല ചിന്ത.. സഹോദരസ്നേഹം..വായനാനുഭവം...

ആരെയും
വേദനിപ്പിയ്ക്കാനറിയാത്ത മനസ്സ്..

നാട്ടുമണം കൊണ്ട് തുടുത്ത നന്മ...





എല്ലാം ബോധിച്ചെടുത്തിരിയ്ക്കുന്നു, ഞാന്‍.




പ്രിയ സഹോദരാ...


"അലിവുള്ളൊ
രുള്ളുള്ളൊരാള്‍ക്ക്
നിത്യവും
അമരത്വജാതക
ക്കുറിയെന്നറിയുക.....!"


---------------------------------------------------

*ഷംസുദ്ദീന്‍ പെരുംബട്ട എന്ന സുഹൃത്ത്.

( ഇത് മലയാളികളൂടെ സോഷ്യൽ സൈറ്റായ കൂട്ടത്തിൽ ചിന്തകനും കഥാക്ര്തുമായ ശ്രീ ശിവ ശങ്കരൻ സാർ എഴുതിയതാണു.)

2011 ഏപ്രിൽ 8, വെള്ളിയാഴ്‌ച

ഒരിക്കലും മരക്കാനാവാത്ത ആ മുഖം...!!!!

ഇത് കഥയല്ല, അനുഭവമാണ്......



വർഷങ്ങൾക്ക് മുംബ് സൌദി അറേബ്യയിലുണ്ടായ ഒരു ആക്സിഡന്റിന്റെ ഓർമ്മയിലേക്ക് നിങ്ങളെ ഞാൻ കൊണ്ട് പോകുന്നു,,,,,!!!!!!





ബെഡില്‍ എന്തോ ആലോചിച്ചു കിടന്നിരുന്ന എന്നെ കൂട്ടുകാരന്‍ ഷിഹാബ് തൊട്ടു
വിളിച്ചപോഴാണ് തിരിഞ്ഞു നോക്കിയത് ..

"ഷംസൂക്കാ നിങ്ങളൂടെ ഭാര്യയുടെ ഫോണ്‍ " എന്നും പറഞ്ഞു ഫോണ്‍ എന്റെ
കയ്യിലേക്ക് സുഹർത്ത് ഷിഹാബ് തന്നു .. കിടപ്പില്‍ നിന്നും എഴുന്നെല്‍ക്കാതെ തന്നെ
എന്റെ ആമിയോട് ഞാൻ സലാം പറഞ്ഞു ... എന്തുണ്ട് ആമി വിശേഷം ...?
സച്ചൂ എന്താ രണ്ടു ദിവസായി വിളിക്കാതിരുന്നെ..? (ആമിയുടെ സ്നേഹത്തോടൂള്ള വിളി അങ്ങിനെയായിരുന്നു ))
ഞാന്‍ ഇപ്പൊ
വിളിക്കും വിളിക്കും എന്ന് വിചാരിച്ചു കാത്തിരിക്കുകയായിരുന്നു, വിളിക്കാതായപ്പോള്‍
തിരിച്ചു വിളിച്ചതാ .. എന്താ സച്ചു വിളിക്കാഞ്ഞേ..?? ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ ആമിയൊടെന്താ മറുവടി കൊടുക്കേണ്ടതെന്ന് മനസ്സിലാകാതെ ഞാൻ അല്പ നേരത്തേക്ക് ഒന്നും മിണ്ടാതെ നിന്ന്
,,
സൌദിയായിൽ പോയിട്ട് മാസം മൂന്ന് തികയുന്നതേയുള്ളു , കൂടെ ഒരേ കംബനിയിൽ ജോലി ചെയ്യുന്ന ബൊംബെക്കാരൻ ഷഫീഖിനെ ഭക്ഷണം കഴിക്കാൻ ഇടക്കൊക്കെ ഞാനാണു വിടാർ, പതിവ് പോലെ ഞാൻ ഭക്ഷണം കഴിച്ച് വന്ന് അവനോട് ഭക്ഷണം കഴിച്ച് വരാൻ പറയുന്നതിന്ന് മുംബേ അവൻ പറഞ്ഞു ഷംസ് ഭായി മൈ യെഹ് സേംബൾ ദേനേക്കെ ബാത്ത് ജായേക,, (ഞാൻ ഈ സേംബിൾ എടുത്ത് കൊടുത്തിട്ട് പോകാം) കംബനി സുപ്പർ വൈസറിന്റെ നിർദ്ദേശ പ്രകാരം ഡൈ ചെയ്തു കൊണ്ടിരിക്കുന്ന കാർപറ്റിന്റെ സേംബിൾ പീസ് മുറിച്ചെടുക്കാനുള്ള തെയ്യാറെടുപ്പിലായിരുന്നു

ഷഫീഖ്, 110 ഡിഗ്രി ചൂടുള്ള ആ ബെക്കിൽ കെമിക്കലും വെള്ളവും ആസിഡും കളരും കൂടി മിക്സാക്കിയതായിരുന്നു,ഈ ഡിഗ്രിയിൽ നിന്നും കർപറ്റിന്റെ ജോയിന്റ് കണ്ടെത്തുക അത്ര എളുപ്പമല്ലാത്തതിനാൽ ട്ടമ്പ്രേച്ചർ അൽ‌പ്പം കുറച്ച് കൊണ്ട് ഷഫീഖ് കാർപറ്റിന്റെ സേംബിൾ കട്ട് ചെയ്യാൻ മിഷീൻ ഓഫാക്കിയെങ്കിലും മിഷീൻ കറങ്ങി നിൽക്കുന്നതിന്ന് മുംബേ ഉയരം കുറവുള്ള ഷഫീഖ് സേംബിൾ മുറിക്കാൻ അൽ‌പ്പം കാലു പൊക്കിയപ്പോൾ പെട്ടന്നായിരുന്നത് സഭവിച്ചത്,,

മൂന്നാളൂടെ ആഴത്തിലുള്ള ബെക്കിലേക്കവൻ കറങ്ങുന്ന കാർപറ്റിന്റെ കൂടെതന്നെ വീഴുന്നതാണേന്റെ ശ്രദ്ധയിൽ പെട്ടത് . വേരൊരു ജോലിക്കാരനുമായി സംസാരിച്ചു നിൽക്കുകയായിരുന്ന ഞാൻ ഓടിപ്പോയി ആ ബെക്കിലേക്ക് രണ്ട് കയ്യിട്ട് അവനെ പുറത്തേക്കെടുക്കാൻ നോക്കിയപ്പോൾ ഇൻ ചെയ്ത യൂണി ഫോം ആയതീനാൽ അവന്റെ അരക്കുള്ള ബെൽറ്റിനായിരുന്നു എനിക്ക് പിടി കിട്ടിയത് , ആസിഡും,കളറും കെമിക്കലും വെള്ളവും മിക്സ് ചെയ്ത ആ ബെക്കിൽ അപ്പോൾ സ്റ്റീം കാരണം അകത്തേക്ക് നോക്കിയാൽ ആകെ പുക നിറഞ്ഞ അന്തരീക്ഷമാണു കണാൻ കഴിഞ്ഞത്,

, വീഴുന്നത് ഞാൻ കണ്ടതിനാൽ ആഴമുള്ള ബെക്കിലേക്കവൻ മുങ്ങിപ്പോകുന്നതിന്ന് മുബേ തന്നേ അവന്റെ ഇൻ ചെയ്ത യൂണീ ഫൊമിലുള്ള ബെൽറ്റിനു എനിക്ക് പിടി കിട്ടിയതിനാൽ 90 കിലോ ഭാരമുള്ള ഷഫീഖിനെ ഒരു വിധത്തിലെങ്കിലും ആ തിളക്കുന്ന കെമിക്കലും ആസിഡും, കളറും വെള്ളവും നിറഞ്ഞ ആ ബെക്കിൽ നിന്നും എന്റെ രണ്ട് കൈകളും ഉപയോഗിച്ച് വലിച്ച് പുറത്തിടാൻ സാധിച്ചു,

അപ്പോൾ കമിഴ്ന്ന് വീണ ഷഫീഖ് അതിൽ നിന്നും തിരിഞ്ഞ് എന്റെ ഷർട്ട് പിടിച്ച് കൊണ്ട് രക്ഷപ്പെടാനുള്ള തിടുക്കത്തിലായിരുന്നു , എന്നെ പിടിക്കാൻ ശ്രമിക്കുന്നതിന്ന് മുംബ് തന്നെ ഒന്നും ആലോചിക്കാതെ അതിൽ നിന്നും വലിച്ച് ഞാൻ അവനെ വെളിയിൽ ഇട്ട് നല്ലവണം വെള്ളം തലയിൽ കൂടി ഒഴിച്ച് കൊടുത്ത്, എല്ലാവരേയും വിളിച്ച് വരുത്തിയ ശേഷം അവന്റെ യൂണീഫോം ഞാൻ തന്നെ എന്റെ കൈ മുഴുവനും പൊള്ളിയത് ഞാൻ അറിയാതെ ഊരി മാറ്റാൻ തുടങ്ങി,

ഷർട്ട് അഴിച്ച് മാറ്റുന്നിടെ എന്റെ വിരലിലെ തൊലികൾ മുകളിലോട്ട് വരുന്നത് കണ്ടിട്ട് അതിലൊരു ജോലിക്കാരൻ പറയുന്നുണ്ടായിരുന്നു ഷംസ് തും ഹട്ജാ തുമാരാ ഹാത്ബീ ജൽഗയാഹെ( ഷംസ് നീ മാറി നിൽക്കു നിന്റെ കൈകളും നല്ലവണ്ണം പൊള്ളിയിട്ടുണ്ടെന്ന് ,,) ഷർട്ടിൽ മുഴുവനും ശരീരത്തിലെ തൊലികൾ പറ്റിപ്പിടിച്ചതിനാൽ അഴിച്ച് മാറ്റുംബോൾ കാണുന്നവരൊക്കെ പലതും പറഞ്ഞും അല്ലാഹുവിനെ വിളിച്ചൊക്കെ കരയുന്നതും കാണാമായിരുന്നു,, ഷഫീഖിന്ന് ഗുരുതരമായ പൊള്ളലേറ്റതിനൽ കംബനിയിലുള്ള ക്ലിനിക്കിൽ കൊണ്ട് പോകാതെ റിയാദിലുള്ള സുമൈസി ഹോസ്പിറ്റലിൽ കൊണ്ട് പൊകുകയും എന്നെ കംബനി ക്ലിനിക്കിൽ കൊണ്ട് പോകുകയും ചെയ്തു,എന്റെ വേദന പോലും എനിക്ക് സഹിക്കാൻ പറ്റാതെ ഞാൻ പുളയുംബോൾ ഷഫീഖിനെ കുറിച്ചുള്ള ചിന്തയിലായിരുന്നു ഞാൻ,

, രണ്ട് കൈകൾ പൊള്ളിയ എനിക്ക് സഹിക്കാൻ പറ്റുന്നില്ല അപ്പോൾ ശരീര മാസകലം പൊള്ളലേറ്റ ഷഫീഖിന്റെ സ്തിഥി എന്തായിരിക്കും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു,

പ്രണയിച്ച് വിവാഹം കഴിച്ച് നല്ല ജീവിതം ആഗ്രഹിച്ച ഷഫീഖിന്നും ഭാര്യക്കും ഒരു പെൺ കുട്ടിയെ കിട്ടി

, ആ കുട്ടിക്ക് രണ്ട് വയസ്സായപ്പോൾ ഭാര്യ കാൻസർ മൂലം ഈ ലോകത്തോട് വിട പറഞ്ഞത് എന്നും ഷഫീഖിന്റെ മനസ്സിൽ നിന്നും മായാതെ കിടക്കുന്നുണ്ടെന്നത് അവന്റെ മനസ്സ് വായിച്ചെടുത്താൽ അറിയാൻ കഴിയും,
ബാപ്പയുടെ തണലിൽ കഴിഞ്ഞ കുട്ടിക്ക് 5 വയസ്സ് പ്രായ മായപ്പോഴാണു ഷഫീഖ് സൌദിയായിലേക്ക് ഒരു പ്രമുഖ കാർപറ്റ് ഫാക്ട്ടറിയിൽ ജോലിക്കായി വന്നത് , വന്നതിന്ന് ശേഷം നാട്ടിലുള്ള മകളെ കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവനും,

ഇടക്കൊക്കെ എന്നോടവൻ ഇങ്ങനെ പറയുമായിരുന്നു “ ഷംസെ മൈ ഇദർ നഹീ റുകേൻകേ മൈ ഇന്ത്യാ ചലേ ജായേകാ മേരാ ബച്ചേക യാദ്സെ മുജെ ഇദർ റുക് നഹീ സക്തേ “ ( ഷംസേ ഞാൻ ഇവിടെ നിൽക്കുന്നില്ല ഇന്ത്യയിലേക്ക് തന്നെ പോകുന്നു എന്റെ മകളെ ഓർത്തിട്ട് എനിക്കിവിടെ നിൽക്കാൻ പറ്റുന്നില്ല) എന്നൊക്കെ,

,അപ്പോഴൊക്കെ ഞാൻ അവനെ പലതും പറഞ്ഞ് സമാധാനിപ്പിക്കാറുണ്ടായിരുന്നു, വന്നിട്ട് മൂന്ന് മാസം തികയാൻ ഇനി ഏഴു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആണവനിക്ക് ഇങ്ങനത്തൊരു മഹാ ദുരന്തം വന്ന് സംഭവിച്ചത്,

കൂടെ ജോലി ചെയ്യുന്ന കൂട്ടുകാർ സുമൈസി ഹോസ്പിറ്റലിൽ കഴിയുന്ന അവനെ നോക്കാൻ പോകുംബോഴൊക്കെ എന്നെ കുറിച്ചവൻ അന്യേഷിക്കാരുണ്ടെന്നവർ പറയും, 90 ശതമാനത്തോളം പൊള്ളലേറ്റ് ഹോസ്പിറ്റലിൽ ഒരാഴ്ച മാത്രം കഴിഞ്ഞ എന്റെ സുഹർത്ത് എല്ലാവരേയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഈ ലോകത്തേയും കൂട്ടുകാരെയും എന്നേയും ഒറ്റപ്പെടുത്തി പോയപ്പോൾ ഏപ്രിൽ ഒന്നാം തിയതി ആയതിനാൽ പലർക്കും വിശ്വാസം വന്നില്ല,

രണ്ട് ദിവസം കൂടുംബോൾ റിയാദ് മലാസിലുള്ള എന്റെ ജേഷ്ട്ടൻ റഹൂഫ്ക്ക ബത്തയിലുള്ള സഫാ മക്ക ഹോസ്പിറ്റലിൽ കയ്യിലെ ഡ്രസ്സ് മാറ്റുന്നതിന്നും പരിശേധനക്കും വേണ്ടി എന്നെ കൊണ്ട് പോകാൻ വരാറുണ്ടായിരുന്നു,

ബൊംബയിൽ ടെലിഫോൺ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഷഫീഖ് നാട് വിട്ട് പോകുന്നത് ആദ്യമായതിനാൽ ബൊംബെ എയർ പോട്ടിൽ വെച്ച് ഷഫീഖിന്റെ ബാപ്പ മതുരം കൊടുത്ത് യാത്ര അയക്കുംബോൾ 5 വയസ്സായ മകളൂടെ കരച്ചിൽ കണ്ടപ്പോൾ മകളൂടെ ഇരു കവിളുകളിലും മാറി മാറി ഉമ്മ കൊടുത്ത് കൊണ്ടവൻ മകളോട് പറയുന്നുണ്ടായിരുന്നു “ ബൈട്ടാ അബ്ബ ജൽദി ആയക ആത്തേ വക്ത് ബൈട്ടാക്കു മൈ സബ് കുച് ലേക്കറായക “ ( മോളേ ബാപ്പ വേഗം വരും വരുംബോൾ മകൾക്ക് എന്തൊക്കെയൊ കൊണ്ട് വരുമെംന്നൊക്കെ ) ഒരേ ദിവസമായിരുന്നു ഷഫീഖിന്റേയും എന്റേയും അതേ കംബനിയിൽ ജോലിക്ക് വരുന്ന എന്റെ പിതാവിന്റെ മരുമകൻ അശ്രഫിന്റേയും യാത്ര,

പല സ്വപ്നങ്ങളും മനസിൽ കണ്ട് കൊണ്ടായിരുന്നു ഗൽഫിലേക്കുള്ള ഷഫീക്കിന്റെ ആദ്യ യാത്ര,

എന്റെ ഈ ആത്മാർത്തതേയും ഞാൻ കാണിച്ച ദൈര്യത്തെയും പ്രശംസിച്ച് കൊണ്ട് കംബനി എനിക്ക് ഉപഹാരങ്ങൾ നൽകി ആധരിച്ചപ്പോഴും എന്റെ മനസ്സിൽ സന്തോഷമുണ്ടായില്ല, അപ്പോഴും എന്റെ സുഹർത്തിന്റെ മുഖമായിരുന്നു എന്റെ മനസ്സ് മുഴുവനും,



കൈകൾ രണ്ടും മുട്ട് വരെ ഡ്രസ്സ് ചെയ്തു വീട്ടിലിരിക്കുംബോഴൊക്കെ സുഹർത്തുക്കളോടൊക്കെ പറയുമായിരുന്നു ആരും ഈ വിവരം എന്റെ വീട്ടിലോ ഭാര്യക്കോ അറിയിക്കരുതെന്ന്, എന്റെ ആമി അറിയരുതെ എന്ന പ്രാർത്ഥനമാത്രമായിരുന്നു എന്റെ മനസ്സ് മുഴുവനും,

ഇപ്പോൾ അറിയിക്കരുത് സുഖായാൽ സാവധാനത്തിൽ പറയാമെന്ന് റിയാദിലുണ്ടായിരുന്ന ജേഷ്ട്ടനും പറഞ്ഞു,തുറന്ന് പറഞ്ഞാലോ... എത്ര ദിവസം ഇതവളോട് മറച്ച് വെക്കും,,, ആരെങ്കിലും അറിയിച്ചാലോ,, എന്നൊക്കെ ആയിരുന്നു അവളൂടെ ഫോൺ എടുത്തപ്പോൾ എന്റെ ചിന്ത, അവനെ രക്ഷപ്പെടുത്തുംബോൾ എന്റെ കൈകളീൽ ചെറിയ ഒരു പൊള്ളലെറ്റതാണെന്നും ഞാൻ ഇപ്പോൽ സുഖമില്ലാതെ കൈകൾ രണ്ടിനും പ്ലാസ്റ്റർ ഇട്ട് കിടക്കുകയാണെന്നും എങ്ങിനെ അവളോട് പറയും,, എല്ലാ വേദനയും മനസ്സിൽ ഒതുക്കി വെച്ചു കൊണ്ട് ഞാൻ പറഞ്ഞു

: എന്റെ ആമി ജോലി ഇപ്പോള്‍ കൂടുതലാ രണ്ടു ആഴ്ച
പിടിക്കും ഒന്ന് ഫ്രീ ആകാന്‍ ..ഓവർ ട്ടൈം ഒക്കെ ആയതിനാലാണു വിളിക്കാൻ പറ്റാത്തത്..

അതൊക്കെ കഴിഞ്ഞാൽ എന്റെ മുത്തിനോട് ഒരു പാട്
നേരം സംസാരിക്കാം എന്ന് വിചാരിച്ചു അതാ വൈകിയേ, എന്റെ ആമിക്കും മോനിക്കും സുഖല്ലേ,?? . ഇന്നെന്താ ആമിയും മോനും കഴിച്ചത്..???

ശ്രദ്ധ മാറ്റാൻ വേണ്ടി ഞാൻ അങ്ങിനെ പലതും ചോദിച്ചു കൊണ്ടിരുന്നു ,.. സച്ചു ഇന്ന് ഞങ്ങള്‍ ബിരിയാണി വെച്ചു..

മോനിക്ക്
ബിരിയാണി വേണമെന്ന് പറഞ്ഞു .. ഞാന്‍ കഴിക്കുമ്പോ നിങ്ങളെ ഓര്‍മ്മ വന്നു ..മോനെ പോലെ നിങ്ങൾക്കും ബിരിയാണി നല്ല ഇഷ്ട്ടാണല്ലോ,

എന്റെ സച്ചു ഇപ്പോൾ എന്റടുത്തുണ്ടായെങ്കിൽ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു,

എപ്പോഴാ സച്ചൂട്ടാ നാട്ടില്‍ ഒന്ന് കൂടുക..?

ആരാ ഈ ഗൾഫ് കണ്ട് പിടിച്ചത്,,? നിങ്ങൾക്കാ ജോലി നിര്‍ത്തി പോന്നൂടെ ..?

നമുക്ക് ജീവിക്കാന്‍ ഇവിടെ എന്തെങ്ങിലും ഒരു ജോലിയൊക്കെ കിട്ടും .....നമ്മുടെ ജീവിതം കഴിയാൻ ഇവിടെയുള്ള ജോലിയൊക്കെ മതി,,

നിർത്താതെയുള്ള അവരുടെ സംഘടത്തോടുള്ള വാക്കുകൾ കേട്ട് എന്താ പറയുക എന്ന് ചോദ്യ ചിഹ്നവുമായി ഞാൻ അൽ‌പ്പ നേരത്തേക്ക് മിണ്ടാതെ നിന്നു,

ഭക്ഷണം പോലും നല്ല വണ്ണം കഴിക്കാതെ ബക്കാലയിൽ നിന്നും വങ്ങുന്ന പഴവും പാലുമായിരുന്നു എന്റെ ഭക്ഷണം,

ഇതൊക്കെ ഒരു നിമിഷത്തേക്ക് ഞാൻ എന്റെ ആമിക്ക് വേണ്ടി ബിരിയാണിയാക്കി മാറ്റി,

എന്റെ മുത്തേ ഞങ്ങള്‍ ഇന്നലെയും ബിരിയാണി
വെച്ച് കഴിച്ചു നീ യും മോനും നല്ലോണം കഴിക്കണം,

അടുത്ത് തന്നെ ഞാൻ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട് എന്റെ ആമിയേയും മോനെയും ഒക്കെ കാണുവാന്‍ ..

സംസാരത്തിനിടയിൽ ആമി, നിങ്ങൾക്കെന്താ ഒരു വല്ലായ്മ്മ പോലെ.???

.എന്റെ വേദന സഹിച്ച് പിടിച്ച് കൊണ്ടുള്ള സംസാരത്തിൽ അവൾക്ക് എന്തൊ പന്തികേട് തോന്നിയത് പോലെ എനിക്ക് മനസ്സിലായി
,
എന്ത് വല്ലായ്മയാ കരളേ .. ? എന്റെ സച്ചൂനു എന്തോണ്ട് , സുഖല്ലാന്ന് തോന്നുന്ന്,, സത്യം പറയണം എന്തോ പറ്റിയത് പോലെ ഒരു തോന്നല്‍ ...


അതു എന്റെ മുത്ത് എന്നെ തന്നേ ചിന്തിച്ചിരിക്കുന്നായിട്ട് അങ്ങിനെ തോന്നുന്നതാ, എന്താണ് ഇങ്ങനെ .. എനിക്കൊന്നും ഇല്ല ..

ജോലി കഴിഞ്ഞു വന്നതെയുള്ളു അതിന്റെ ക്ഷീണംകൊണ്ട് കുറച്ച് ഞാൻ ബെഡ്ഡിൽ മയങ്ങിപ്പോയി അതു കൊണ്ടാ അങ്ങിനെ തോന്നുന്നത്,,,

അല്ലാതെ ഒന്നുമില്ലാ,,

ഞാൻ ചിരിച്ച് കൊണ്ട് തന്നെ മറുവടി പറഞ്ഞു,,

വീണ്ടും അതിനെ പറ്റി ചോദിക്കാതിരിക്കാൻ വിഷയം മാറ്റി പറയാൻ നോക്കിയെങ്കിലും ആമിക്ക് വിശ്വാസം വന്നില്ല,,

. ആമിയെ പല വിധത്തിലും പറഞ്ഞ് ആശ്വസിപ്പിക്കാൻ പാട് പെട്ടു .. ഒരു പാട് നേരത്തെ
സംസാരത്തിന് ശേഷം നാളെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു .....

തിരിഞ്ഞു നോക്കിയപ്പോള്‍ സുഹുര്‍ത്തും എന്റെ റൂം മേറ്ററുമായ ഷിഹാബ് എന്റെ പിറകിൽ എനിക്ക് കുടിക്കാനുള്ള പാലുമായി നിൽക്കുന്നുണ്ടായിരുന്നു,,

"എന്തിനാ ഷംസൂക്കാ നിങ്ങൾ ആമിത്താനോട്
കള്ളം പറഞ്ഞെ...???

സത്യം പറയാമായിരുന്നില്ലെ".?

.. മറുവടി പറയാൻ തുടങ്ങുന്നതിന്ന് മുംബേ തന്റെ
കണ്ണു നിറഞ്ഞ് നിൽക്കുന്നത് ഷിഹാബിന്റെ ശ്രദ്ധയിൽ പെട്ടു,

കണ്ണിൽ നിന്നും ചാലിട്ടൊഴുകുന്ന കണ്ണുനീർ പ്ലാസ്റ്റെര്‍ ഇട്ട കൈ കൊണ്ട് തുടച്ച് മാറ്റാൻ നല്ലോണം പാട് പെടുന്നുണ്ടായിരുന്നത് ഷിഹാബിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ ഷിഹാബാണതൊക്കെ തുടച്ചു തന്നത് ..

അനക്കാന്‍ കഴിയാത്ത പ്ലാസ്റ്റെര്‍ ഇട്ട തന്റെ കൈകളിലേക്ക് നോക്കി കൊച്ചു
കുട്ടിയെ പോലെ കരഞ്ഞു കൊണ്ട് പറഞ്ഞു ..

"എന്തിനാടാ ഞാന്‍ എന്റെ ആമിയെ ഞാൻ വിഷമിപ്പിക്കുന്നത്..?

അവൾ സന്തോഷിക്കട്ടെ . അവൾ പാവമാണു..
.

എനിക്കസുഖമാണെന്നറിഞ്ഞാൽ പിന്നെ അവൾക്കവിടെ സമാദാനമുണ്ടാകില്ല,

ഉണ്ണില്ല, ഉറങ്ങില്ല,

എനിക്കു ആക്സിടെന്റ്റ്
പറ്റിയ വിവരം അവളറിഞ്ഞാല്‍ .. അവളും വിഷമിക്കും

..ഇതിന്റെ വേദനയെക്കാള്‍
വലുതാണ്‌ എന്റെ കുടുംബം വിഷമിക്കുംബോൾ എനിക്കുണ്ടവുക,,

അത് കൊണ്ട് മാത്രമാണ് എല്ലാം
എല്ലാം ..... ബാക്കി മുഴുമിപ്പിക്കാതെ കൊച്ച് കുട്ടിയെ പോലെ ഞാൻ പൊട്ടി കരഞ്ഞു ..


എന്താണു പറയേണ്ടത് എന്നറിയാതെ എന്നെ കെട്ടി പിടിച്ചു കൊണ്ട് സുഹർത്ത് ഷിഹാബും അറിയാതെ
കരഞ്ഞു പോയി .....

(സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുന്ന പ്രവാസികള്‍ സ്വന്തം
ദുഃഖങ്ങള്‍ കടിച്ചു പിടിച്ചു , മറച്ചു വെച്ച്‌ , കുടുംബത്തിന്റെ
സന്തോഷത്തിനു വേണ്ടി അവന്‍ വെറുതെ ചിരിക്കുന്നു .. അവന്റെ വിഷമങ്ങള്‍ .
വേദനകള്‍ മറച്ചു വെക്കുന്നു .. ഒരു പ്രവാസിയുടെ വിഷമങ്ങള്‍
മനസ്സിലാക്കാന്‍ മറ്റൊരു പ്രവാസിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല,
അവന്റെ കുടുംബങ്ങളേക്കാളും.

.. ...




ഷംസുദ്ധീൻ പെരുംബട്ട
ദുബായ് ദേര (shamsudheenperumbatta@gmail.com)

2011 മാർച്ച് 17, വ്യാഴാഴ്‌ച

നാം എന്തിനു വെറുക്കുന്നു സഹോദരാ.??

എല്ലാ കൂട്ടുകാർക്കും സ്വാഗതം,, പ്രിയപ്പെട്ടവരെ, എന്തിനാണ് നാം അന്യോന്യം വെറുക്കുന്നത്, സംശയിക്കുന്നത്? അതുകൊണ്ട് എന്തു നേടാനാ? നമുക്ക് പൊതുവായി പട്ടിണിയുണ്ട്, രോഗങ്ങളുണ്ട്, ദാരിദ്ര്യമുണ്ട്, അജ്ഞതയുണ്ട്, അന്ധവിശ്വാസങ്ങളുണ്ട്, അനാചാരങ്ങളുണ്ട്, അനീതികളുണ്ട്, അവയെ നാം ഒരുമിച്ചുനിന്ന് നേരിടുകയല്ലേ ബുദ്ധി? നാം തമ്മിലുള്ള വ്യത്യാസങ്ങള്‍ നേരിയവയാണ്. ഒരുപക്ഷേ, ആരാധനാരീതികളിലും അതുപോലെ മറ്റുചില ചെറിയ കാര്യങ്ങളിലും. പക്ഷേ, നാം തമ്മിലുള്ള സമാനതയുടെ മേഖലകള്‍ അതിലും എത്രയോ വിപുലവും വലുതുമല്ലേ?...

2011 മാർച്ച് 8, ചൊവ്വാഴ്ച

ഈ കണ്ണുനീർ കാണാതിരിക്കരുത്..


                      ഈയിടെ അകാരണമായി ഒരു പകൽ മുഴുവൻ ദുബൈ ജയിലിൽ  കഴിയേണ്ടിവന്നപ്പോൾ  എന്റെ സുഹ്ര്ത്തിനുണ്ടായ  ഒരനുഭവമാണീ കുറിപ്പിന്റെ  ഉദ്ധേശം,
ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷാ ഭാണ്ടവും പേറി  ജീവിതത്തിന്റെ പച്ചപ്പും തേടി  സഹചര്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി  മണലാരണ്യത്തിൽ  വിയർപ്പൊഴുക്കുന്ന്തിനിടയിൽ  ചെയ്യാത്ത കുറ്റത്തിന്ന് ശിക്ഷ ഏറ്റുവാങ്ങീ  അഴികൾക്കുള്ളീലകപ്പെടുംബോഴുണ്ടാവുന്ന  മാനസികാവസ്ഥ അനുഭവിച്ചറിഞ്ഞൂ കൊണ്ടായിരിക്കാം പലരും നിറഞ്ഞ സ്നേഹ പരിചരണത്തോടെയുള്ള സ്വാന്തന വാക്കുകളുമായാണു  സുഹ്ര്ത്തിനെ അവർ എതിരേറ്റത്, പരിചയപ്പെടലുകൾക്കിടയിൽ ചെയ്ത തെറ്റെന്തന്നറിയാതെ സ്പോൺസർമാരുൾപ്പെടെ  പലരുടേയും വഞ്ചനക്ക് വിധേയരായി മാസങ്ങളും  വർഷങ്ങളുമായി  തങ്ങളുടെ നിരപരാധിത്വം തെളിയിക്കപ്പെടാൻ  കഴിയാത്തതിന്റെ  അഴികൾക്കുള്ളിലകപ്പെട്ട  ഇന്ത്യക്കാരും ബംഗളാദേശികളും  പാക്കിസ്ത്താൻ കാരുമടക്കം  നൂറിലധികം  തടവുകാരുടെ  അവസ്ഥക്ക്  ചെവി  കൊടുത്തപ്പോൾ  കണ്ണുകൾ ഈറണിഞ്ഞത്‍ായി സുഹ്ര്ത് ഊർമ്മപ്പെടുത്തി,                          
കൂട്ടത്തിൽ മലയാളികളുടെ  പ്രാതിനിധ്യക്കുറവ്  ചർച്ചക്ക്  വന്നപ്പോൾ  ആന്ധ്രക്കാരനായ “മുഹമ്മദി“ന്റെ  ദയനീയ വാക്കുകളിലായിരുന്നു എന്റെ  സുഹ്ര്ത്തിന്റെ ശ്രദ്ധ മുഴുവനും. മുഹമ്മദ് പറയുന്ന വാക്കുകൾ വിവരിക്കുംബോഴാണു നമ്മുടെ  മലയാളികളുടെ  കൂട്ടായ്മ   മറ്റുള്ള ദേശക്കാരിൽ     ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്  എന്നറിയാൻ സാധിക്കുന്നത്,
മുഹമ്മദിന്റെ വാക്കുകളിലേക്ക്  “ മലയാളികളും ഇഷ്ട്ടം പോലെ ഇവിടെ വരുന്നുണ്ട്.പക്ഷേ.... അവരെ സഹായിക്കാൻ ഇവിടെ അവരുടെ ആളുകളും  സംഘടനകളുമുണ്ട്”...... വാക്കുകൾ  പൂർത്തിയാക്കുന്നതിന്നു മുംബ്  ആ യുവാവിന്റെ മുഖത്തു ചാലിട്ടൊഴുക്കുന്ന കണ്ണുനീർ  ഒരു  വലിയ  കുടുംബത്തിന്റെ  മുഴുവൻ  പ്രാരാബ്ധങ്ങളൂടേയും ചൂട് ഉണ്ടായതായി  സുഹ്രത്തിന്റെ  വിവരണത്തിൽ  തന്നെ  മനസ്സിലാക്കാൻ  എനിക്ക്  കഴിഞ്ഞു.
ഇവിടെ മലയാളി സംഘടനകളും  കൂട്ടായ്മകളും  ബാധ്യതാ  നിർവഹണത്തിൽ  കാണിക്കുന്ന  ത്യാഗസന്നദ്ധത  ഏറെ പ്രോത്സാഹനാജനകമാണു.  എന്നിരുന്നാലും  നിസ്സഹായരായിപ്പോകുന്ന സഹോദരങ്ങൾക്ക്    സഹായ ഹസ്തം നീട്ടുകയെന്ന മാനുഷികത്വം  പ്രതിഫലിക്കുന്നിടത്ത്  പരമാവധി  ഭാഷയുടെയും  ദേശത്തിന്റേയും  അതിർവരംബുകൾക്കപ്പുറത്തേക്ക്  കൂടി മലയാളി  സംഘടന(ചില)കൾക്ക് കഴിൺജിരുന്നെങ്കിൽ   സ്വയം  ശപിച്ചും  ത്യജിച്ചും  വെളിച്ചം  കാണാതെ കഴിയുന്ന  നിരപരാധികളായ  അനേകം  ഹതഭാഗ്യരുടെ കിഅണ്ണീരിനു കൂടി അറുതി വരുത്താൻ  കഴിയുമെന്ന് തീർച്ചയാൺ

തൊഴിലാളി ചൂഷണത്തിന്ന് അറുതി വേണം


ദുബൈ: ഭരണകൂടം  തൊഴിലാളികൾക്കനുകൂലമായ  നിയമങ്ങൾ  നടപ്പിൽ  വരുത്തുന്നുണ്ടെങ്കിലും  ചി  സ്വകാര്യ  കംബനികൾ അതു  അറിയാത്ത മട്ടിൽ മനപ്പൂർവ്വം  തൊഴിലാളികളെ  ചൂഷണം  ചെയ്യുകയാണു  8 മണിക്കൂറിന്റെ സ്ഥാനത്ത്  12ഉം 14ഉം മണിക്കൂറോളം  ജോലി ചെയ്യിച്ച് ക്യ്യത്യമായി  ശംബളം  കൊടുക്കാതേയും  വെള്ളിയാഴ്ചകളിൽ  പകുതി  ലീവ്  കൊടുത്തും  ബുദ്ധിമുട്ടിക്കുകയാണു ചെയ്യുന്നത്.   ഇവിടത്തെ   നിയമങ്ങൾ കുറച്ചൊക്കെ  മിക്ക  തൊഴിലാളികൾക്കറിയാമെങ്കിലും  ജോലി  നഷ്ടപ്പെടുമെന്ന ഭയത്താൽ   ഒന്നും  മിണ്ടാറില്ല     ഉള്ളതൊക്കെ  വിറ്റു വീടു  സ്ഥലവും  പണയത്തിലാക്കി  കല്യാണപ്രായം കഴിഞ്ഞു  നിൽക്കുന്ന  പെങ്ങളെ  വിവാഹം  ചൈതയക്കനും  കടം  വീട്ടാനും   വേണ്ടി  പ്രവാസികളായ  തൊഴിലാളികൾ   എല്ലാ പ്രയാസങ്ങളും  ബുദ്ധിമുട്ടുകളും  സഹിക്കുകയാൺ.  ചില  കംബനികൾ  തൊഴിലാളികൾക്ക്  രണ്ടും  മൂന്നും  വർഷം ജോലി ചെയ്തു  നാട്ടിൽ  പോകുംബോൾ   ടിക്കറ്റോ  ലീവ് സാലറിയോ   മറ്റു  അനുകൂല്യങ്ങളോ ഒന്നും  തന്നെ  നൽകുന്നില്ല.  എഗ്രിമെന്റ്  പുതുക്കുംബോൾ  എല്ല  അനുകൂല്യങ്ങളൂം  കിട്ടി  ബോധിച്ചു  എന്നെഴുതിക്കൊടുക്കുന്ന  കടലാസ്   ഒന്നു  വായിച്ചു നോക്കാനുള്ള   സാവകാശം  പോലും  കൊടുക്കാതെ  പാവം  തൊഴിലാളികൾ  മനസ്സില്ലാമനസ്സോടെ  ഒപ്പിടുന്നു.  അതോടെ  ദുരിതങ്ങൾക്ക്  ആക്കം  കൂടുന്നു.
കംബനി മുതലാളിമാരെ പോലെ  തന്നെ ചില  മാനേജർമാർക്കും കണ്ണിൽ  ചൊരയില്ലാത്ത  സമീപനമാണു  തൊഴിലാളികളോറ്റുള്ളത്.