ചില മത വിഭാഗത്തിന്റെ സ്കൂളുകളിലും ചില സ്വകാര്യ ടി വി ചാനലുകളിലും മുസ്ലിം സമൂഹത്തേയും ഇസ്ലാമിക മത - ആചാരങ്ങളെ താറടിക്കാൻ കരുതിക്കൂട്ടി ഏതാനും ചിലർ രംഗത്ത് വരുന്നത് കാണുംബോൾ ഇത് മതേതര ഇന്ത്യയാണോ എന്നു പോലും സംശയിക്കേണ്ടീ വരുന്നു.

കേരളത്തിലെ ഒരു സ്വകാര്യ ഹയർ സെക്കന്ററി സ്കൂളിൽ പറിക്കുന്ന ഒരു മുസ്ലിം വിദ്യാർഥിനി ഫുൾ കൈ ടോപ്പും ശിരോവസ്ത്രവും അണിഞ്ഞതിന്റെ പേരിൽ സ്കൂൾ അധിക്ര്തർ ആ കുട്ടിയെ പുറത്താക്കിയതിന്നു പിന്നാലെയാണു ഒരു സ്വകാര്യ ടി വി ചാനലിൽ മുസ്ലിം സ്ത്രീകളേയും അമുസ്ലിം സ്ത്രീകളേയും മുസ്ലിം നാമധാരികളേയും പങ്കെടുപ്പിച്ചു കൊണ്ട് പർദ എന്ന വിഷയമവതരിപ്പിക്കാനും അതിനെ പരാമർശിക്കാനും പരിഹാസരൂപത്തിൽ ചർച്ചകൾ നാലു എപ്പിസോഡായി മുന്നോട്ട് കൊണ്ട് പോകാനും അവതാരക സമയം കണ്ടെത്തിയത്. ആനുകാലിക വിഷയങ്ങൾ ഒരു പാടൂണ്ടേങ്കിലും മുസ്ലിം സ്ത്രീകളുടെ വിശ്വാസത്തിന്റെ ഭാഗമായ പർദയെപറ്റി ചർച്ച ചെയ്യാൻ വേണ്ടിമാത്രം ഇത്തരം ഒരു വേദി ഉണ്ടാക്കിയതിന്റെ പിന്നിലെ രഹസ്യം ആർക്കും അറിയുന്നതാണു. ബാബരി പള്ളി പൊളിച്ചതിന്നു ശേഷമാണു മുസ്ലിം സ്ത്രീകൽ പർദ ധരിക്കാൻ തുടങ്ങിയതെന്നാണു അവതാരകയുടെ പുതിയ കണ്ടെത്തൽ, ഇസ്ലാമിനെ കുറിച്ചുള്ള അറിവില്ലായ്മയാണിതിനൊക്കെ കാരണം, പർദയെ കുറിച്ചുള്ള പരാമർശങ്ങൾ തെറ്റോ ശരിയോ എന്നു പറഞ്ഞൂ കൊടുക്കുന്നവർക്ക് (മുസ്ലിം സ്ത്രീകൾക്ക്) അവതാരക അനുവദിച്ച സമയം കേവലം മിനുറ്റ് മാത്രം, ആക്ഷേപ രൂപത്തിലും പരിഹാസ രൂപത്തിലും സംസാരിക്കുന്നവർക്ക് പ്രത്യേകിച്ചു മുസ്ലിം നാമധാരികൾക്ക് അനുവദിക്കപ്പെട്ട സമയമോ യഥേഷ്ട്ടം , പാശ്ചാത്യ സംസ്കാരം കടമെടുത്ത ഏതാനും മുസ്ലിം നാമധാരികൾക്ക് വേണ്ടീയാണു ഇത്തരം വേദികൾ ഉപകാരം ചെയ്യുന്നത്.
അവരവരുടെ മതാചാരങ്ങൾക്കനുസരിച്ച് ജീവിക്കാൻ സ്വാതന്ത്യമുള്ള നമ്മുടെ ഭാരതത്തിൽ ഇത്തരം പരാമർശങ്ങൾക്ക് ഒന്നേ പറയാനുള്ളൂ ,! നിങ്ങൾ വിശ്വാസത്തിന്റെ ജീവിക്കുന്ന ദ്ര്ഷ്ട്ടാന്തങ്ങളാവുക, അപ്പോൾ ഇത്തരക്കാർ പിൻ വാങ്ങീക്കൊള്ളൂം., നമ്മുടെ സംസ്കാരം പണയപ്പെടുത്താതിരിക്കുക
gud..
മറുപടിഇല്ലാതാക്കൂ