ജനപ്രിയ പോസ്റ്റുകള്‍‌

2011 ഏപ്രിൽ 28, വ്യാഴാഴ്‌ച

അനുഭങ്ങളുടെ അഗ്നിയും പേറി ഒരാൾ

അനുഭവങ്ങളുടെ അഗ്നിയും പേറി ഒരാള്‍

* Posted by sivasankaran on April 27, 2011 at 6:30am
* Send Message View sivasankaran's blog



ശ്രദ്ധിയ്ക്കാറുണ്ട് ഞാന്‍ ഇയാളെ.

ഇയാളുടെ ആശയലോകത്തെ.



വീട്ടുകാലവും നാട്ടുകാലവും വിട്ടകന്നു

മറുകരപറ്റി അഷ്ടിയ്ക്കലയുമ്പോള്‍

ജീവിതത്തിന്റെ അടുപ്പില്‍
വേവിച്ചെടുക്കാനാവുക നമ്മളെത്തന്നെയാണ്.
നമ്മിലെ കുതിപ്പുകളെയും കിതപ്പുകളെയുമാണ്.

കിനാവെട്ടത്തു കരിഞ്ഞുതീരുന്ന

നേരങ്ങളെയാണ്.

ഇനിയും കാത്തിരിയ്ക്കാനാവാത്തവിധം

പറന്നകന്ന പ്രതീക്ഷകളെയാണ് .




സ്വപ്നം വറ്റിത്തീരുംനേരത്ത്

ഉണങ്ങിപ്പൊടിഞ്ഞുള്ള ഒരു മടക്കനേരമുണ്ടാവും,

ഈ ഊഷരജീവികള്‍ക്കെല്ലാം.
ഒന്നിനുമാവാത്തകാലത്ത്

സര്‍വ്വതും മൂടിയടഞ്ഞ ഒരു മിണ്ടാക്കാലം.

ഇതാണ് ഓരോ അക്കരക്കാരനും

ശേഷിച്ചിടുന്ന ബാക്കിപത്രം.



ഒരു ജന്മത്തിന്റെ ചോരയും നീരും

പൊള്ളുന്ന ഭൂമിയില്‍ ഹോമം ചെയ്ത്

പ്രതീക്ഷയുടെ പച്ചപ്പും സ്നേഹവും

കാണാദൂരത്തു സൂക്ഷിച്ച്

തിരിച്ചെത്തുംസമയത്ത്

അവഗണനയുടെയും അവമതിയുടെയും

ഇരകളായി

ദ്രവിച്ചുതീരും

ഈ ഇരുകാലികളില്‍ ഏറെപ്പേരും.

എല്ലാമാവുമെന്ന മോഹത്തില്‍

ഒന്നുമല്ലാതാവുന്നതിന്റെ തുല്യംചാര്‍ത്തല്‍.
അറിയില്ല

എനിയ്ക്കീ കൂട്ടുകാരന്റെ ഹൃദയഭാഷ്യം.




ദീപ്താനുഭവങ്ങളുടെ അകത്തളം

സങ്കീര്‍ണ്ണാവേശങ്ങളില്‍

മുങ്ങിക്കുളിയ്ക്കുമ്പോഴും

കാരുണ്യത്തിന്റെ വേദം സ്ഫുടംചെയ്ത്

ചാലിച്ച് തരുന്ന ഒരു തരം ജന്മം.




ഷംസൂ...

നിങ്ങള്‍ ഏറെ മാറ്റംകൊണ്ടവനാണ്.

മദിച്ചാടുന്ന വിഷക്കാളകള്‍ക്കിടയിലും

തന്റെ സ്ഥായിവിശേഷം കൊണ്ട്
തുള്ളിച്ചാടുന്ന പുള്ളിമാന്‍ കിടാവിനെപ്പോലെ

ഏതു രാവുരുക്കത്തിലും

മതിമറക്കാതെ

മന്ദസ്മിതംതൂവി

കനിവ് തീര്‍ക്കുന്ന മാനവികത

താങ്കള്‍ക്കുണ്ട്.




നല്ല ചിന്ത.. സഹോദരസ്നേഹം..വായനാനുഭവം...

ആരെയും
വേദനിപ്പിയ്ക്കാനറിയാത്ത മനസ്സ്..

നാട്ടുമണം കൊണ്ട് തുടുത്ത നന്മ...





എല്ലാം ബോധിച്ചെടുത്തിരിയ്ക്കുന്നു, ഞാന്‍.




പ്രിയ സഹോദരാ...


"അലിവുള്ളൊ
രുള്ളുള്ളൊരാള്‍ക്ക്
നിത്യവും
അമരത്വജാതക
ക്കുറിയെന്നറിയുക.....!"


---------------------------------------------------

*ഷംസുദ്ദീന്‍ പെരുംബട്ട എന്ന സുഹൃത്ത്.

( ഇത് മലയാളികളൂടെ സോഷ്യൽ സൈറ്റായ കൂട്ടത്തിൽ ചിന്തകനും കഥാക്ര്തുമായ ശ്രീ ശിവ ശങ്കരൻ സാർ എഴുതിയതാണു.)

11 അഭിപ്രായങ്ങൾ:

  1. ആരെങ്കിലും കഥയോ കവിതയോ എഴുതിയാൽ അതു വയിച്ച് അഭിപ്രായം എഴുതുക എന്റെ സ്വഭാവത്തിന്റെ ഭാഗമായിരുന്നു അത്രമാത്രം ഞാൻ എഴുത്തും വായനയും അതിലുപരി എഴുതുന്നവരേയും ഇഷ്ട്ടപ്പെടുന്നു,കംന്റിൽ കൂടിയും എഴുത്തിൽ കൂടിയും എന്നെ മനസ്സിലാക്കിയ ഈ വലിയ മനസ്സിന്റെ ഉടമയായ ശ്രീ ശിവ ശങ്കരൻ സാർ കൂട്ടത്തിൽ പലരേയും പറ്റി എഴുതിയിട്ടുണ്ട്
    ഞാൻ പോലും അറിയാതെ എന്റെ സുഹർത്ത് വഴിയായിരുന്നു എന്നെ പറ്റിയുള്ള ഈ കവിത എനിക്ക് കിട്ടിയത്, നന്ദിയെന്ന മൂന്നക്ഷരം കൊണ്ട് തീരുന്നതല്ല ശ്രീ ശിവ ശങ്കരൻ സാറിനോടുള്ള കടപ്പാടു

    മറുപടിഇല്ലാതാക്കൂ
  2. ഗുഡ്, ഞാൻ അറിയുന്ന ശംസുക്ക ഇങ്ങനെ ഒരാളായിരുന്നു, മനസു നിറയെ സ്നേഹവും, തികഞ്ഞ വ്യക്തിത്വവും ഞാൻ നിങ്ങളിൽ ദർശിച്ചിട്ടുണ്ട്. ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല വ്യക്തിത്വങ്ങളിൽ ഒന്നാണ് എനിക്ക് ശംസുക്ക.
    കുടുല ബുദ്ദികളുടെ നാരദപ്പണി ചിലരെ ചീത്തയാക്കാം. ഇക്കാ സൂക്ഷിക്കുക, ചാരിയാൽ ചാരിയത് മണക്കും.
    പുറമേ കാണുന്ന കളി ചിരികളും നർമ്മ സംഭാഷണങ്ങളുമല്ല, മനസിന്റെ അകത്തളത്തിന്റെ ഭംഗിയാണ് മനുഷ്യത്വത്തിന്റെ പ്രതീകം. ആ വ്യക്തിത്വം ആരുടെയും ഗൂഡ തന്ത്രങ്ങളിൽ തകരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. നന്ദിയുണ്ട് പ്രിയ സുഹർത്ത് ഗഫൂർ സാഹിബെ

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ സഹോദരാ...
    "അലിവുള്ളൊ
    രുള്ളുള്ളൊരാള്‍ക്ക്
    നിത്യവും
    അമരത്വജാതക
    ക്കുറിയെന്നറിയുക.....!"
    ഇതാണ് എനിക്കും പറയാനുള്ളത് ഇക്കാ , ഇക്കാടെ കമ്മന്റ്വായിച്ചാല്‍ ഇങ്ങിനെമാത്രേ തോന്നൂ..,സന്തോഷമായി.ഞാനിപ്പോള്‍ ഖത്തറില്‍ ഉപ്പാടെ അടുത്തുണ്ട് ,വക്കഷന് വന്നതനാണ് ,ഇക്ക എവിടെയാണ്?

    മറുപടിഇല്ലാതാക്കൂ
  5. വായിച്ചതിന്നും അഭിപ്രായം രേഖപ്പെടുത്തിയതിന്നും നന്ദിയുണ്ട് നേന മോളേ,
    ഞാനിപ്പോൽ ദുബായിൽ, മോളൂടെ എല്ലാ രചനകളും ഞാൻ വയിച്ചിരുന്നു, എഴുത്ത് തുടരുക,
    എന്നും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടേ,

    മറുപടിഇല്ലാതാക്കൂ
  6. ശംസുക്ക , ഫോണ്ട് എന്തോ പ്രശ്നമുണ്ട്. വായിക്കാന്‍ പറ്റുന്നില്ല

    മറുപടിഇല്ലാതാക്കൂ
  7. കൂട്ടത്തിലെ ബ്ലോഗിൽ പോയി നോക്കിയാൽ ഒന്നും പ്രോബ്ലമുള്ളതായി കാണുന്നില്ലല്ലൊ ഇസ് ഹാഖ് ബായി,
    കണ്ണോടിച്ചതിന്ന് നന്ദിയുണ്ടെട്ടോ

    മറുപടിഇല്ലാതാക്കൂ
  8. നമ്മെ തിരിച്ചറിയേണ്ടത് മറ്റുള്ളവരാണ്.. അവിടെയാണ് നമ്മിലുള്ള നന്മ എന്തെന്ന് നാം കണ്ടെത്തുക.... ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  9. ഒരു പ്രവാസിയുടെ കത്തുന്ന ചിന്തകള്‍ ആയ്യിട്ടാണ് എനിക്ക് ഇത് തോന്നുന്നത് എല്ലാം യാതാത്യങ്ങള്‍ ആന്നു

    മറുപടിഇല്ലാതാക്കൂ
  10. തീർച്ചയായും ശരിയാണു, ഇതിലേക്ക് കണ്ണോടിച്ചതിന്നു ഉമ്മു അമ്മാർക്കും, കൊംബനും നന്ദി അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  11. നാടും വീടും മനസ്സില്‍ ആവാഹിച്ചു കൊണ്ടു നടക്കുന്നവര്‍..പ്രവാസികള്‍..!!
    പലപ്പോഴും നമ്മളെ നാമറിയുന്നത് വൈകിയാണ്..!

    ആശംസകള്‍...!!

    മറുപടിഇല്ലാതാക്കൂ