ഇത് കഥയല്ല, അനുഭവമാണ്......
വർഷങ്ങൾക്ക് മുംബ് സൌദി അറേബ്യയിലുണ്ടായ ഒരു ആക്സിഡന്റിന്റെ ഓർമ്മയിലേക്ക് നിങ്ങളെ ഞാൻ കൊണ്ട് പോകുന്നു,,,,,!!!!!!
ബെഡില്‍ എന്തോ ആലോചിച്ചു കിടന്നിരുന്ന എന്നെ കൂട്ടുകാരന് ഷിഹാബ് തൊട്ടു
വിളിച്ചപോഴാണ് തിരിഞ്ഞു നോക്കിയത് ..
"ഷംസൂക്കാ നിങ്ങളൂടെ ഭാര്യയുടെ ഫോണ്‍ " എന്നും പറഞ്ഞു ഫോണ്‍ എന്റെ
കയ്യിലേക്ക് സുഹർത്ത് ഷിഹാബ് തന്നു .. കിടപ്പില്‍ നിന്നും എഴുന്നെല്ക്കാതെ തന്നെ
എന്റെ ആമിയോട് ഞാൻ സലാം പറഞ്ഞു ... എന്തുണ്ട് ആമി വിശേഷം ...?
സച്ചൂ എന്താ രണ്ടു ദിവസായി വിളിക്കാതിരുന്നെ..? (ആമിയുടെ സ്നേഹത്തോടൂള്ള വിളി അങ്ങിനെയായിരുന്നു ))
ഞാന്‍ ഇപ്പൊ
വിളിക്കും വിളിക്കും എന്ന് വിചാരിച്ചു കാത്തിരിക്കുകയായിരുന്നു, വിളിക്കാതായപ്പോള്‍
തിരിച്ചു വിളിച്ചതാ .. എന്താ സച്ചു വിളിക്കാഞ്ഞേ..?? ചോദ്യം വീണ്ടും ആവർത്തിച്ചപ്പോൾ ആമിയൊടെന്താ മറുവടി കൊടുക്കേണ്ടതെന്ന് മനസ്സിലാകാതെ ഞാൻ അല്പ നേരത്തേക്ക് ഒന്നും മിണ്ടാതെ നിന്ന്
,,
സൌദിയായിൽ പോയിട്ട് മാസം മൂന്ന് തികയുന്നതേയുള്ളു , കൂടെ ഒരേ കംബനിയിൽ ജോലി ചെയ്യുന്ന ബൊംബെക്കാരൻ ഷഫീഖിനെ ഭക്ഷണം കഴിക്കാൻ ഇടക്കൊക്കെ ഞാനാണു വിടാർ, പതിവ് പോലെ ഞാൻ ഭക്ഷണം കഴിച്ച് വന്ന് അവനോട് ഭക്ഷണം കഴിച്ച് വരാൻ പറയുന്നതിന്ന് മുംബേ അവൻ പറഞ്ഞു ഷംസ് ഭായി മൈ യെഹ് സേംബൾ ദേനേക്കെ ബാത്ത് ജായേക,, (ഞാൻ ഈ സേംബിൾ എടുത്ത് കൊടുത്തിട്ട് പോകാം) കംബനി സുപ്പർ വൈസറിന്റെ നിർദ്ദേശ പ്രകാരം ഡൈ ചെയ്തു കൊണ്ടിരിക്കുന്ന കാർപറ്റിന്റെ സേംബിൾ പീസ് മുറിച്ചെടുക്കാനുള്ള തെയ്യാറെടുപ്പിലായിരുന്നു
ഷഫീഖ്, 110 ഡിഗ്രി ചൂടുള്ള ആ ബെക്കിൽ കെമിക്കലും വെള്ളവും ആസിഡും കളരും കൂടി മിക്സാക്കിയതായിരുന്നു,ഈ ഡിഗ്രിയിൽ നിന്നും കർപറ്റിന്റെ ജോയിന്റ് കണ്ടെത്തുക അത്ര എളുപ്പമല്ലാത്തതിനാൽ ട്ടമ്പ്രേച്ചർ അൽപ്പം കുറച്ച് കൊണ്ട് ഷഫീഖ് കാർപറ്റിന്റെ സേംബിൾ കട്ട് ചെയ്യാൻ മിഷീൻ ഓഫാക്കിയെങ്കിലും മിഷീൻ കറങ്ങി നിൽക്കുന്നതിന്ന് മുംബേ ഉയരം കുറവുള്ള ഷഫീഖ് സേംബിൾ മുറിക്കാൻ അൽപ്പം കാലു പൊക്കിയപ്പോൾ പെട്ടന്നായിരുന്നത് സഭവിച്ചത്,,
മൂന്നാളൂടെ ആഴത്തിലുള്ള ബെക്കിലേക്കവൻ കറങ്ങുന്ന കാർപറ്റിന്റെ കൂടെതന്നെ വീഴുന്നതാണേന്റെ ശ്രദ്ധയിൽ പെട്ടത് . വേരൊരു ജോലിക്കാരനുമായി സംസാരിച്ചു നിൽക്കുകയായിരുന്ന ഞാൻ ഓടിപ്പോയി ആ ബെക്കിലേക്ക് രണ്ട് കയ്യിട്ട് അവനെ പുറത്തേക്കെടുക്കാൻ നോക്കിയപ്പോൾ ഇൻ ചെയ്ത യൂണി ഫോം ആയതീനാൽ അവന്റെ അരക്കുള്ള ബെൽറ്റിനായിരുന്നു എനിക്ക് പിടി കിട്ടിയത് , ആസിഡും,കളറും കെമിക്കലും വെള്ളവും മിക്സ് ചെയ്ത ആ ബെക്കിൽ അപ്പോൾ സ്റ്റീം കാരണം അകത്തേക്ക് നോക്കിയാൽ ആകെ പുക നിറഞ്ഞ അന്തരീക്ഷമാണു കണാൻ കഴിഞ്ഞത്,
, വീഴുന്നത് ഞാൻ കണ്ടതിനാൽ ആഴമുള്ള ബെക്കിലേക്കവൻ മുങ്ങിപ്പോകുന്നതിന്ന് മുബേ തന്നേ അവന്റെ ഇൻ ചെയ്ത യൂണീ ഫൊമിലുള്ള ബെൽറ്റിനു എനിക്ക് പിടി കിട്ടിയതിനാൽ 90 കിലോ ഭാരമുള്ള ഷഫീഖിനെ ഒരു വിധത്തിലെങ്കിലും ആ തിളക്കുന്ന കെമിക്കലും ആസിഡും, കളറും വെള്ളവും നിറഞ്ഞ ആ ബെക്കിൽ നിന്നും എന്റെ രണ്ട് കൈകളും ഉപയോഗിച്ച് വലിച്ച് പുറത്തിടാൻ സാധിച്ചു,
അപ്പോൾ കമിഴ്ന്ന് വീണ ഷഫീഖ് അതിൽ നിന്നും തിരിഞ്ഞ് എന്റെ ഷർട്ട് പിടിച്ച് കൊണ്ട് രക്ഷപ്പെടാനുള്ള തിടുക്കത്തിലായിരുന്നു , എന്നെ പിടിക്കാൻ ശ്രമിക്കുന്നതിന്ന് മുംബ് തന്നെ ഒന്നും ആലോചിക്കാതെ അതിൽ നിന്നും വലിച്ച് ഞാൻ അവനെ വെളിയിൽ ഇട്ട് നല്ലവണം വെള്ളം തലയിൽ കൂടി ഒഴിച്ച് കൊടുത്ത്, എല്ലാവരേയും വിളിച്ച് വരുത്തിയ ശേഷം അവന്റെ യൂണീഫോം ഞാൻ തന്നെ എന്റെ കൈ മുഴുവനും പൊള്ളിയത് ഞാൻ അറിയാതെ ഊരി മാറ്റാൻ തുടങ്ങി,
ഷർട്ട് അഴിച്ച് മാറ്റുന്നിടെ എന്റെ വിരലിലെ തൊലികൾ മുകളിലോട്ട് വരുന്നത് കണ്ടിട്ട് അതിലൊരു ജോലിക്കാരൻ പറയുന്നുണ്ടായിരുന്നു ഷംസ് തും ഹട്ജാ തുമാരാ ഹാത്ബീ ജൽഗയാഹെ( ഷംസ് നീ മാറി നിൽക്കു നിന്റെ കൈകളും നല്ലവണ്ണം പൊള്ളിയിട്ടുണ്ടെന്ന് ,,) ഷർട്ടിൽ മുഴുവനും ശരീരത്തിലെ തൊലികൾ പറ്റിപ്പിടിച്ചതിനാൽ അഴിച്ച് മാറ്റുംബോൾ കാണുന്നവരൊക്കെ പലതും പറഞ്ഞും അല്ലാഹുവിനെ വിളിച്ചൊക്കെ കരയുന്നതും കാണാമായിരുന്നു,, ഷഫീഖിന്ന് ഗുരുതരമായ പൊള്ളലേറ്റതിനൽ കംബനിയിലുള്ള ക്ലിനിക്കിൽ കൊണ്ട് പോകാതെ റിയാദിലുള്ള സുമൈസി ഹോസ്പിറ്റലിൽ കൊണ്ട് പൊകുകയും എന്നെ കംബനി ക്ലിനിക്കിൽ കൊണ്ട് പോകുകയും ചെയ്തു,എന്റെ വേദന പോലും എനിക്ക് സഹിക്കാൻ പറ്റാതെ ഞാൻ പുളയുംബോൾ ഷഫീഖിനെ കുറിച്ചുള്ള ചിന്തയിലായിരുന്നു ഞാൻ,
, രണ്ട് കൈകൾ പൊള്ളിയ എനിക്ക് സഹിക്കാൻ പറ്റുന്നില്ല അപ്പോൾ ശരീര മാസകലം പൊള്ളലേറ്റ ഷഫീഖിന്റെ സ്തിഥി എന്തായിരിക്കും എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു,
പ്രണയിച്ച് വിവാഹം കഴിച്ച് നല്ല ജീവിതം ആഗ്രഹിച്ച ഷഫീഖിന്നും ഭാര്യക്കും ഒരു പെൺ കുട്ടിയെ കിട്ടി
, ആ കുട്ടിക്ക് രണ്ട് വയസ്സായപ്പോൾ ഭാര്യ കാൻസർ മൂലം ഈ ലോകത്തോട് വിട പറഞ്ഞത് എന്നും ഷഫീഖിന്റെ മനസ്സിൽ നിന്നും മായാതെ കിടക്കുന്നുണ്ടെന്നത് അവന്റെ മനസ്സ് വായിച്ചെടുത്താൽ അറിയാൻ കഴിയും,
ബാപ്പയുടെ തണലിൽ കഴിഞ്ഞ കുട്ടിക്ക് 5 വയസ്സ് പ്രായ മായപ്പോഴാണു ഷഫീഖ് സൌദിയായിലേക്ക് ഒരു പ്രമുഖ കാർപറ്റ് ഫാക്ട്ടറിയിൽ ജോലിക്കായി വന്നത് , വന്നതിന്ന് ശേഷം നാട്ടിലുള്ള മകളെ കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവനും,
ഇടക്കൊക്കെ എന്നോടവൻ ഇങ്ങനെ പറയുമായിരുന്നു “ ഷംസെ മൈ ഇദർ നഹീ റുകേൻകേ മൈ ഇന്ത്യാ ചലേ ജായേകാ മേരാ ബച്ചേക യാദ്സെ മുജെ ഇദർ റുക് നഹീ സക്തേ “ ( ഷംസേ ഞാൻ ഇവിടെ നിൽക്കുന്നില്ല ഇന്ത്യയിലേക്ക് തന്നെ പോകുന്നു എന്റെ മകളെ ഓർത്തിട്ട് എനിക്കിവിടെ നിൽക്കാൻ പറ്റുന്നില്ല) എന്നൊക്കെ,
,അപ്പോഴൊക്കെ ഞാൻ അവനെ പലതും പറഞ്ഞ് സമാധാനിപ്പിക്കാറുണ്ടായിരുന്നു, വന്നിട്ട് മൂന്ന് മാസം തികയാൻ ഇനി ഏഴു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആണവനിക്ക് ഇങ്ങനത്തൊരു മഹാ ദുരന്തം വന്ന് സംഭവിച്ചത്,
കൂടെ ജോലി ചെയ്യുന്ന കൂട്ടുകാർ സുമൈസി ഹോസ്പിറ്റലിൽ കഴിയുന്ന അവനെ നോക്കാൻ പോകുംബോഴൊക്കെ എന്നെ കുറിച്ചവൻ അന്യേഷിക്കാരുണ്ടെന്നവർ പറയും, 90 ശതമാനത്തോളം പൊള്ളലേറ്റ് ഹോസ്പിറ്റലിൽ ഒരാഴ്ച മാത്രം കഴിഞ്ഞ എന്റെ സുഹർത്ത് എല്ലാവരേയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഈ ലോകത്തേയും കൂട്ടുകാരെയും എന്നേയും ഒറ്റപ്പെടുത്തി പോയപ്പോൾ ഏപ്രിൽ ഒന്നാം തിയതി ആയതിനാൽ പലർക്കും വിശ്വാസം വന്നില്ല,
രണ്ട് ദിവസം കൂടുംബോൾ റിയാദ് മലാസിലുള്ള എന്റെ ജേഷ്ട്ടൻ റഹൂഫ്ക്ക ബത്തയിലുള്ള സഫാ മക്ക ഹോസ്പിറ്റലിൽ കയ്യിലെ ഡ്രസ്സ് മാറ്റുന്നതിന്നും പരിശേധനക്കും വേണ്ടി എന്നെ കൊണ്ട് പോകാൻ വരാറുണ്ടായിരുന്നു,
ബൊംബയിൽ ടെലിഫോൺ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഷഫീഖ് നാട് വിട്ട് പോകുന്നത് ആദ്യമായതിനാൽ ബൊംബെ എയർ പോട്ടിൽ വെച്ച് ഷഫീഖിന്റെ ബാപ്പ മതുരം കൊടുത്ത് യാത്ര അയക്കുംബോൾ 5 വയസ്സായ മകളൂടെ കരച്ചിൽ കണ്ടപ്പോൾ മകളൂടെ ഇരു കവിളുകളിലും മാറി മാറി ഉമ്മ കൊടുത്ത് കൊണ്ടവൻ മകളോട് പറയുന്നുണ്ടായിരുന്നു “ ബൈട്ടാ അബ്ബ ജൽദി ആയക ആത്തേ വക്ത് ബൈട്ടാക്കു മൈ സബ് കുച് ലേക്കറായക “ ( മോളേ ബാപ്പ വേഗം വരും വരുംബോൾ മകൾക്ക് എന്തൊക്കെയൊ കൊണ്ട് വരുമെംന്നൊക്കെ ) ഒരേ ദിവസമായിരുന്നു ഷഫീഖിന്റേയും എന്റേയും അതേ കംബനിയിൽ ജോലിക്ക് വരുന്ന എന്റെ പിതാവിന്റെ മരുമകൻ അശ്രഫിന്റേയും യാത്ര,
പല സ്വപ്നങ്ങളും മനസിൽ കണ്ട് കൊണ്ടായിരുന്നു ഗൽഫിലേക്കുള്ള ഷഫീക്കിന്റെ ആദ്യ യാത്ര,
എന്റെ ഈ ആത്മാർത്തതേയും ഞാൻ കാണിച്ച ദൈര്യത്തെയും പ്രശംസിച്ച് കൊണ്ട് കംബനി എനിക്ക് ഉപഹാരങ്ങൾ നൽകി ആധരിച്ചപ്പോഴും എന്റെ മനസ്സിൽ സന്തോഷമുണ്ടായില്ല, അപ്പോഴും എന്റെ സുഹർത്തിന്റെ മുഖമായിരുന്നു എന്റെ മനസ്സ് മുഴുവനും,
കൈകൾ രണ്ടും മുട്ട് വരെ ഡ്രസ്സ് ചെയ്തു വീട്ടിലിരിക്കുംബോഴൊക്കെ സുഹർത്തുക്കളോടൊക്കെ പറയുമായിരുന്നു ആരും ഈ വിവരം എന്റെ വീട്ടിലോ ഭാര്യക്കോ അറിയിക്കരുതെന്ന്, എന്റെ ആമി അറിയരുതെ എന്ന പ്രാർത്ഥനമാത്രമായിരുന്നു എന്റെ മനസ്സ് മുഴുവനും,
ഇപ്പോൾ അറിയിക്കരുത് സുഖായാൽ സാവധാനത്തിൽ പറയാമെന്ന് റിയാദിലുണ്ടായിരുന്ന ജേഷ്ട്ടനും പറഞ്ഞു,തുറന്ന് പറഞ്ഞാലോ... എത്ര ദിവസം ഇതവളോട് മറച്ച് വെക്കും,,, ആരെങ്കിലും അറിയിച്ചാലോ,, എന്നൊക്കെ ആയിരുന്നു അവളൂടെ ഫോൺ എടുത്തപ്പോൾ എന്റെ ചിന്ത, അവനെ രക്ഷപ്പെടുത്തുംബോൾ എന്റെ കൈകളീൽ ചെറിയ ഒരു പൊള്ളലെറ്റതാണെന്നും ഞാൻ ഇപ്പോൽ സുഖമില്ലാതെ കൈകൾ രണ്ടിനും പ്ലാസ്റ്റർ ഇട്ട് കിടക്കുകയാണെന്നും എങ്ങിനെ അവളോട് പറയും,, എല്ലാ വേദനയും മനസ്സിൽ ഒതുക്കി വെച്ചു കൊണ്ട് ഞാൻ പറഞ്ഞു
: എന്റെ ആമി ജോലി ഇപ്പോള്‍ കൂടുതലാ രണ്ടു ആഴ്ച
പിടിക്കും ഒന്ന് ഫ്രീ ആകാന്‍ ..ഓവർ ട്ടൈം ഒക്കെ ആയതിനാലാണു വിളിക്കാൻ പറ്റാത്തത്..
അതൊക്കെ കഴിഞ്ഞാൽ എന്റെ മുത്തിനോട് ഒരു പാട്
നേരം സംസാരിക്കാം എന്ന് വിചാരിച്ചു അതാ വൈകിയേ, എന്റെ ആമിക്കും മോനിക്കും സുഖല്ലേ,?? . ഇന്നെന്താ ആമിയും മോനും കഴിച്ചത്..???
ശ്രദ്ധ മാറ്റാൻ വേണ്ടി ഞാൻ അങ്ങിനെ പലതും ചോദിച്ചു കൊണ്ടിരുന്നു ,.. സച്ചു ഇന്ന് ഞങ്ങള്‍ ബിരിയാണി വെച്ചു..
മോനിക്ക്
ബിരിയാണി വേണമെന്ന് പറഞ്ഞു .. ഞാന്‍ കഴിക്കുമ്പോ നിങ്ങളെ ഓര്‍മ്മ വന്നു ..മോനെ പോലെ നിങ്ങൾക്കും ബിരിയാണി നല്ല ഇഷ്ട്ടാണല്ലോ,
എന്റെ സച്ചു ഇപ്പോൾ എന്റടുത്തുണ്ടായെങ്കിൽ എന്ന് ഞാന്‍ വെറുതെ ആലോചിച്ചു,
എപ്പോഴാ സച്ചൂട്ടാ നാട്ടില്‍ ഒന്ന് കൂടുക..?
ആരാ ഈ ഗൾഫ് കണ്ട് പിടിച്ചത്,,? നിങ്ങൾക്കാ ജോലി നിര്‍ത്തി പോന്നൂടെ ..?
നമുക്ക് ജീവിക്കാന്‍ ഇവിടെ എന്തെങ്ങിലും ഒരു ജോലിയൊക്കെ കിട്ടും .....നമ്മുടെ ജീവിതം കഴിയാൻ ഇവിടെയുള്ള ജോലിയൊക്കെ മതി,,
നിർത്താതെയുള്ള അവരുടെ സംഘടത്തോടുള്ള വാക്കുകൾ കേട്ട് എന്താ പറയുക എന്ന് ചോദ്യ ചിഹ്നവുമായി ഞാൻ അൽപ്പ നേരത്തേക്ക് മിണ്ടാതെ നിന്നു,
ഭക്ഷണം പോലും നല്ല വണ്ണം കഴിക്കാതെ ബക്കാലയിൽ നിന്നും വങ്ങുന്ന പഴവും പാലുമായിരുന്നു എന്റെ ഭക്ഷണം,
ഇതൊക്കെ ഒരു നിമിഷത്തേക്ക് ഞാൻ എന്റെ ആമിക്ക് വേണ്ടി ബിരിയാണിയാക്കി മാറ്റി,
എന്റെ മുത്തേ ഞങ്ങള്‍ ഇന്നലെയും ബിരിയാണി
വെച്ച് കഴിച്ചു നീ യും മോനും നല്ലോണം കഴിക്കണം,
അടുത്ത് തന്നെ ഞാൻ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട് എന്റെ ആമിയേയും മോനെയും ഒക്കെ കാണുവാന്‍ ..
സംസാരത്തിനിടയിൽ ആമി, നിങ്ങൾക്കെന്താ ഒരു വല്ലായ്മ്മ പോലെ.???
.എന്റെ വേദന സഹിച്ച് പിടിച്ച് കൊണ്ടുള്ള സംസാരത്തിൽ അവൾക്ക് എന്തൊ പന്തികേട് തോന്നിയത് പോലെ എനിക്ക് മനസ്സിലായി
,
എന്ത് വല്ലായ്മയാ കരളേ .. ? എന്റെ സച്ചൂനു എന്തോണ്ട് , സുഖല്ലാന്ന് തോന്നുന്ന്,, സത്യം പറയണം എന്തോ പറ്റിയത് പോലെ ഒരു തോന്നല്‍ ...
അതു എന്റെ മുത്ത് എന്നെ തന്നേ ചിന്തിച്ചിരിക്കുന്നായിട്ട് അങ്ങിനെ തോന്നുന്നതാ, എന്താണ് ഇങ്ങനെ .. എനിക്കൊന്നും ഇല്ല ..
ജോലി കഴിഞ്ഞു വന്നതെയുള്ളു അതിന്റെ ക്ഷീണംകൊണ്ട് കുറച്ച് ഞാൻ ബെഡ്ഡിൽ മയങ്ങിപ്പോയി അതു കൊണ്ടാ അങ്ങിനെ തോന്നുന്നത്,,,
അല്ലാതെ ഒന്നുമില്ലാ,,
ഞാൻ ചിരിച്ച് കൊണ്ട് തന്നെ മറുവടി പറഞ്ഞു,,
വീണ്ടും അതിനെ പറ്റി ചോദിക്കാതിരിക്കാൻ വിഷയം മാറ്റി പറയാൻ നോക്കിയെങ്കിലും ആമിക്ക് വിശ്വാസം വന്നില്ല,,
. ആമിയെ പല വിധത്തിലും പറഞ്ഞ് ആശ്വസിപ്പിക്കാൻ പാട് പെട്ടു .. ഒരു പാട് നേരത്തെ
സംസാരത്തിന് ശേഷം നാളെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു .....
തിരിഞ്ഞു നോക്കിയപ്പോള്‍ സുഹുര്‍ത്തും എന്റെ റൂം മേറ്ററുമായ ഷിഹാബ് എന്റെ പിറകിൽ എനിക്ക് കുടിക്കാനുള്ള പാലുമായി നിൽക്കുന്നുണ്ടായിരുന്നു,,
"എന്തിനാ ഷംസൂക്കാ നിങ്ങൾ ആമിത്താനോട്
കള്ളം പറഞ്ഞെ...???
സത്യം പറയാമായിരുന്നില്ലെ".?
.. മറുവടി പറയാൻ തുടങ്ങുന്നതിന്ന് മുംബേ തന്റെ
കണ്ണു നിറഞ്ഞ് നിൽക്കുന്നത് ഷിഹാബിന്റെ ശ്രദ്ധയിൽ പെട്ടു,
കണ്ണിൽ നിന്നും ചാലിട്ടൊഴുകുന്ന കണ്ണുനീർ പ്ലാസ്റ്റെര്‍ ഇട്ട കൈ കൊണ്ട് തുടച്ച് മാറ്റാൻ നല്ലോണം പാട് പെടുന്നുണ്ടായിരുന്നത് ഷിഹാബിന്റെ ശ്രദ്ധയിൽ പെട്ടതിനാൽ ഷിഹാബാണതൊക്കെ തുടച്ചു തന്നത് ..
അനക്കാന്‍ കഴിയാത്ത പ്ലാസ്റ്റെര്‍ ഇട്ട തന്റെ കൈകളിലേക്ക് നോക്കി കൊച്ചു
കുട്ടിയെ പോലെ കരഞ്ഞു കൊണ്ട് പറഞ്ഞു ..
"എന്തിനാടാ ഞാന്‍ എന്റെ ആമിയെ ഞാൻ വിഷമിപ്പിക്കുന്നത്..?
അവൾ സന്തോഷിക്കട്ടെ . അവൾ പാവമാണു..
.
എനിക്കസുഖമാണെന്നറിഞ്ഞാൽ പിന്നെ അവൾക്കവിടെ സമാദാനമുണ്ടാകില്ല,
ഉണ്ണില്ല, ഉറങ്ങില്ല,
എനിക്കു ആക്സിടെന്റ്റ്
പറ്റിയ വിവരം അവളറിഞ്ഞാല്‍ .. അവളും വിഷമിക്കും
..ഇതിന്റെ വേദനയെക്കാള്‍
വലുതാണ് എന്റെ കുടുംബം വിഷമിക്കുംബോൾ എനിക്കുണ്ടവുക,,
അത് കൊണ്ട് മാത്രമാണ് എല്ലാം
എല്ലാം ..... ബാക്കി മുഴുമിപ്പിക്കാതെ കൊച്ച് കുട്ടിയെ പോലെ ഞാൻ പൊട്ടി കരഞ്ഞു ..
എന്താണു പറയേണ്ടത് എന്നറിയാതെ എന്നെ കെട്ടി പിടിച്ചു കൊണ്ട് സുഹർത്ത് ഷിഹാബും അറിയാതെ
കരഞ്ഞു പോയി .....
(സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുന്ന പ്രവാസികള്‍ സ്വന്തം
ദുഃഖങ്ങള്‍ കടിച്ചു പിടിച്ചു , മറച്ചു വെച്ച് , കുടുംബത്തിന്റെ
സന്തോഷത്തിനു വേണ്ടി അവന് വെറുതെ ചിരിക്കുന്നു .. അവന്റെ വിഷമങ്ങള്‍ .
വേദനകള്‍ മറച്ചു വെക്കുന്നു .. ഒരു പ്രവാസിയുടെ വിഷമങ്ങള്‍
മനസ്സിലാക്കാന്‍ മറ്റൊരു പ്രവാസിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല,
അവന്റെ കുടുംബങ്ങളേക്കാളും.
.. ...
ഷംസുദ്ധീൻ പെരുംബട്ട
ദുബായ് ദേര (shamsudheenperumbatta@gmail.com)
ജനപ്രിയ പോസ്റ്റുകള്‍
-
ആ ധുനിക ജീവിതം തിരക്ക് പിടിച്ചതാണു ആർക്കും ഒന്നിനും സമയമില്ല, തിരക്കോട് തിരക്ക തന്നെ, ഉണ്ണാനും, ഉടുക്കുവാനും, ഉറ...
-
നമ്മുടെ നാട്ടില്‍ ഒരു വീട്ടമ്മ ആരുടെയൊക്കെ പണികള്‍ ചെയ്യും? # വീട്ടില്‍ നാലാളുണ്ടെങ്കില്‍ നാല്പത് ഇഷ്ടങ്ങള്‍. എല്ലാം ഉണ്ട...
-
ഇത് കഥയല്ല, അനുഭവമാണ്...... വർഷങ്ങൾക്ക് മുംബ് സൌദി അറേബ്യയിലുണ്ടായ ഒരു ആക്സിഡന്റിന്റെ ഓർമ്മയിലേക്ക് നിങ്ങളെ ഞാൻ കൊണ്ട് പോകുന്നു,...
-
അനുഭവങ്ങളുടെ അഗ്നിയും പേറി ഒരാള്‍ * Posted by sivasankaran on April 27, 2011 at 6:30am * Send Message View sivasankaran's blog ...
-
സ്ത്രീധനം കുറവായതിന്റെ പേരിൽ സ്ത്രീകൾ ഭർത്താവിന്റേയും കുടുംബത്തിന്റേയും പീഡനങ്ങൾക്കിരയാകുന്നതും അവസാനം ആത്മഹത്യയിലേക...
-
ആദ്യ രാത്രി ആകെ ക്ഷീണിച്ചിരിക്കുന്നു, രണ്ട് ദിവസമായിട്ടുള്ള ഓട്ടമാണ്. ...
-
പ ലിശയുടെ നീരാളിപ്പിടിത്തത്തിൽ ഏറെ കഷ്ട്ടതകൾ അനുഭവിക്കുന്നത് മലയാളികളായ പ്രവാസികളും,തമിഴ് നാട് സ്വദേശികളുമാണെന്നാണു കണക്...
-
ചില മത വിഭാഗത്തിന്റെ സ്കൂളുകളിലും ചില സ്വകാര്യ ടി വി ചാനലുകളിലും മുസ്ലിം സമൂഹത്തേയും ഇസ്ലാമിക മത - ആചാരങ്ങളെ താറടിക്കാൻ കരു...
-
എല്ലാ കൂട്ടുകാർക്കും സ്വാഗതം,, പ്രിയപ്പെട്ടവരെ, എന്തിനാണ് നാം അന്യോന്യം വെറുക്കുന്നത്, സംശയിക്കുന്നത്? അതുകൊണ്ട് എന്തു നേടാനാ? നമുക്ക...
-
എ ത്രകാലം നമ്മൾ തുറന്ന വാതിലിൽ മുട്ടി വിളിച്ചു എപ്പോൾ തുറക്കുമെന്ന് അന്യരോട് ചോദിക്കും?? ഈശ്വരൻ (അല്ലാഹ്) തന്റെയുള്ളിലാണുല്ലത്, ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
പ്രാരാബ്ദങ്ങള്‍ കണ്ടെത്തിയ പ്രവാസലോകത്ത് നിന്നും ഇത്തരം നീറുന്ന അനുഭവങ്ങള്‍ പങ്കുവെച്ച സോദരാ നാഥന് അര്‍ഹമായ പ്രതിഫലം നല്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒപ്പം നാഥന്റെ വിളിക്കുത്തരം നല്കി യാത്രയായ സഹോദരനോടൊപ്പം സ്വര്‍ഗീയതയുടെ ലോകത്ത് നമ്മ്യും ഒരുമിച്ചു കൂട്ടട്ടെ ആമീന്‍ .
മറുപടിഇല്ലാതാക്കൂവളരെ നല്ല ഒരു രചന, അനുഭവം കണ്ണു നനയിച്ചു. അനുഭവത്തെ ജീവിതത്തെ ഒഴുക്കിനൊപ്പം ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു. ഇത്തരം അനുഭവങ്ങൾ ജീവിത കാലം മുഴുവൻ മനസിനെ പിടിച്ചുലുക്കുന്ന ഒന്നാണ്. ഇത്തരം മനസു നീറുന്ന അനുഭവങ്ങൾ നമുക്കില്ലാതിരിക്കട്ടെ എന്ന് പ്രാർഥിക്കുന്നു
മറുപടിഇല്ലാതാക്കൂComment by Nazar on May 21, 2011 at 7:05pm
മറുപടിഇല്ലാതാക്കൂDelete Comment
സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുന്ന പ്രവാസികള്‍ സ്വന്തം
ദുഃഖങ്ങള്‍ കടിച്ചു പിടിച്ചു , മറച്ചു വെച്ച് , കുടുംബത്തിന്റെ
സന്തോഷത്തിനു വേണ്ടി അവന് വെറുതെ ചിരിക്കുന്നു .. അവന്റെ വിഷമങ്ങള്‍ .
വേദനകള്‍ മറച്ചു വെക്കുന്നു .. ഒരു പ്രവാസിയുടെ വിഷമങ്ങള്‍
മനസ്സിലാക്കാന്‍ മറ്റൊരു പ്രവാസിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല,
അവന്റെ കുടുംബങ്ങളേക്കാളും , ..അതേ ..അതാണ് സത്യം
ഇങ്ങനെ ഒരു അനുഭവം ഒരാള്‍ക്കും വരാതിരിക്കട്ടെ
ഷംസുദ്ധീൻ പെരുംബട്ട Comment by ഷംസുദ്ധീൻ പെരുംബട്ട on May 21, 2011 at 7:04pm
Delete Comment വായിച്ചഭിപ്രായം എഴുതിയതിന്ന് നന്ദിയുണ്ട് രാജേശ്വരി ചേച്ചി
കുട്ടി Comment by കുട്ടി on May 21, 2011 at 7:01pm
Delete Comment பாலமு ர்
Rajeswari Comment by Rajeswari on May 21, 2011 at 4:43pm
Delete Comment എത്ര ആളുകളുടെ കഥകള്‍ ഈ മരുഭൂമിക്ക് പറയാന്‍ ഉണ്ടാവും ...എല്ലാവര്ക്കും നല്ലത് വരെട്ടെ
ഷംസുദ്ധീൻ പെരുംബട്ട Comment by ഷംസുദ്ധീൻ പെരുംബട്ട on May 21, 2011 at 2:48pm
Delete Comment വായിച്ചഭിപ്രായം അറിയിച്ച ശ്രീ ശിവ ശങ്കരൻ സാറിന്നും, വഴി പോക്കനും, നികേഷ് പാപ്പിനിശ്ശേരിക്കും,ഷൌക്കത്തിന്നും ഒരു പാട് നന്ദിയുണ്ട്